
ലോകത്ത് ആദ്യമായി ഖത്തറിൽ 5 ജി സാങ്കേതിക വിദ്യ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. സെക്കന്‍ഡില്‍ 10 ജിബി ഡൗണ്‍ലോഡ്-അപ് ലോഡ് സ്പീഡ് എന്ന നേട്ടമാണ് കൈവരിക്കാന്‍ 5 ജി സാങ്കേതികവിദ്യയിലൂടെ സാധിച്ചിരിക്കുകയാണ്. അധികം വൈകാതെ ലോകവ്യാപകമായി 5 ജി സാങ്കേതികവിദ്യ ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ പൊതുമേഖലാ മൊബൈല്‍ സേവനദാതാക്കളായ ഉറീഡുവാണ് ഖത്തറിൽ 5 ജി സേവനം ലഭ്യമാക്കിയത്. ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ 5 ജി സിമ്മുകള്‍ ഉറീഡു നല്‍കും. ഇതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 5 ജി സേവനം ലഭ്യമാകണമെങ്കിൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ ഹാന്‍ഡ്‌സെറ്റുകളും അനിവാര്യമാണ്. ഇത്തരം ഹാൻഡ്സെറ്റുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും ഉറീഡു അറിയിച്ചു