മെസ്സിപ്പടയുടെ കിരീട നേട്ടം; ഗൂഗിളിനെയും പിടിച്ചു കുലുക്കിയെന്ന് സി.ഇ.ഒ സുന്ദർ പിച്ചൈ

ലോകമെമ്പാടും ആരാധകരുള്ള മെസ്സിയുടെ കന്നിലോകകപ്പ് നേട്ടം ഫുട്ബാൾ ​പ്രേമികൾ ഒന്നടങ്കം ആഘോഷിക്കുകയാണ്.

author-image
Lekshmi
New Update
മെസ്സിപ്പടയുടെ കിരീട നേട്ടം; ഗൂഗിളിനെയും പിടിച്ചു കുലുക്കിയെന്ന് സി.ഇ.ഒ സുന്ദർ പിച്ചൈ

ലോകമെമ്പാടും ആരാധകരുള്ള മെസ്സിയുടെ കന്നിലോകകപ്പ് നേട്ടം ഫുട്ബാൾ പ്രേമികൾ ഒന്നടങ്കം ആഘോഷിക്കുകയാണ്.പ്രത്യേകിച്ച് മലയാളികൾ, അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ഫുട്ബാൾ ലോകകപ്പ് ഫൈനൽ സാക്ഷാൽ ഗൂഗിളിനെ വരെ പിടിച്ചുകുലിക്കിയെന്നാണ് വിവരം.സി.ഇ.ഒ സുന്ദർ പിച്ചൈ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സെർച്ച് റെക്കോർഡാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കരുത്തർ ഏറ്റുമുട്ടിയ കലാശപ്പോരിന് പിന്നാലെയായിരുന്നു പിച്ചൈയുടെ വെളിപ്പെടുത്തൽ.''#FIFAWorldCup ന്റെ ഫൈനലിനിടെ ഗൂഗിൾ സെർച്ച് 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തി.

ലോകം മുഴുവൻ ഒരു കാര്യത്തെ കുറിച്ച് തിരയുന്നത് പോലെയായിരുന്നു അത്!'' - പിച്ചൈ ട്വീറ്റ് ചെയ്തു.ഫ്രാൻസും അർജന്റീനയും തമ്മിലേറ്റുമുട്ടിയ ഫൈനലിനെ കുറിച്ചും സുന്ദർ പിച്ചൈ തന്റെ അഭിപ്രായം അറിയിച്ചിരുന്നു.എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'അർജന്റീനയും ഫ്രാൻസും നന്നായി കളിച്ചു.മനോഹരമായ കളി.മെസ്സിയെക്കാൾ അത് അർഹിച്ച വേറാരുമില്ല. എന്റെ വിനീതമായ അഭിപ്രായത്തിൽ ഫുട്‌ബാളിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം.'-സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.

google qatar worldcup