പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതി-പരിഹാര സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി ഇന്ത്യന്‍ റെയില്‍വേ . മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിസൈന്‍ഡ് അസിസ്റ്റന്‍സ് ഡ്യൂറിംഗ് ട്രാവല്‍(MADAD) എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ്പ്. ഈ മാസം അവസാനത്തോടെ ഈ ആപ്പിലൂടെ യാത്രക്കാര്‍ക്ക് പരാതി നല്‍കാനാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

author-image
Abhirami Sajikumar
New Update

റെയില്‍വേയുടെ ഭക്ഷണത്തെക്കുറിച്ചും, ശുചിമുറിയുടെ വൃത്തിയെക്കുറിച്ചും പരാതിപ്പെടാമെന്നതിനൊപ്പം അടിയന്തര സേവനങ്ങള്‍ ആവശ്യപ്പെടാനും ആപ്പ് ഉപയോഗിക്കാം. ആപ്പിലൂടെ നല്‍കുന്ന പരാതികള്‍ അതത് വകുപ്പുകളില്‍ നേരിട്ട് ചെന്നെത്തും. ഇതോടെ പരാതിയില്‍ പെട്ടെന്ന് ഇടപെട്ട് പരിഹാരമുണ്ടാക്കാനാവും. പരാതിക്കാര്‍ക്ക് അവരുടെ പരാതിയുടെ സ്ഥിതിവിവരങ്ങള്‍ യഥാസമയം അറിയാനും ആപ്പില്‍ സൗകര്യമുണ്ട്.

യാത്രക്കാര്‍ക്ക് പരാതി നല്‍കാനായി ഇപ്പോള്‍ 14 ചാനലുകളാണുള്ളത്. ഓരോന്നിനും അതിന്റേതായ പ്രതികരണ സമയവുമുണ്ട്. ചിലത് സജീവമാണ്. ചിലത് നിര്‍ജീവവും. ഇതൊക്കെ ഒന്നിച്ച്‌ ഒറ്റ ആപ്പില്‍ ലഭ്യമാക്കാനാണ് റെയില്‍വെയുടെ പദ്ധതി. പി.എന്‍.ആര്‍ നമ്ബര്‍ നല്‍കി പരാതി നല്‍കിക്കഴിഞ്ഞാല്‍ പരാതിയുടെ നമ്ബര്‍ ആപ്പിലും എസ്.എം.എസ് ആയും ലഭിക്കും.

railway