ട്വിറ്ററിൽ ന്യൂസ് വായിക്കണോ; അടുത്ത മാസം മുതൽ പണം നൽകേണ്ടി വരും

വാർത്തകൾ വായിക്കാനും അറിയാനും കൂടുതൽ ആളുകളും ഇന്ന് ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയാണ്.എന്നാൽ, ട്വിറ്ററിൽ ഇനി മുതൽ വാർത്തകൾ വായിക്കണമെങ്കിൽ പണം നൽകേണ്ടി വരും

author-image
Lekshmi
New Update
ട്വിറ്ററിൽ ന്യൂസ് വായിക്കണോ; അടുത്ത മാസം മുതൽ പണം നൽകേണ്ടി വരും

വാർത്തകൾ വായിക്കാനും അറിയാനും കൂടുതൽ ആളുകളും ഇന്ന് ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയാണ്.എന്നാൽ, ട്വിറ്ററിൽ ഇനി മുതൽ വാർത്തകൾ വായിക്കണമെങ്കിൽ പണം നൽകേണ്ടി വരും.തങ്ങളുടെ ലേഖനങ്ങൾ വായിക്കാൻ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ മാധ്യമ പ്രസാധകരെ അനുവദിക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞു.

അടുത്ത മാസം മുതലാണ് നിലവിൽ വരിക.ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിലാകും ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുക.പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തില്ലെങ്കിൽ കൂടുതൽ പണം നൽകേണ്ടി വരും.നിരവധി മീഡിയ പ്രസാധകർ ഇതിനകം തന്നെ അവരുടെ വെബ്‌സൈറ്റുകളിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള രീതി ഏർപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷൻ ട്വിറ്റർ പിൻവലിച്ചിരുന്നു.ബ്ലൂടിക്ക് തുടരുന്നതിന് പ്രതിമാസ തുക നൽകണമെന്ന് നേരത്തെ ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ലോകമെമ്പാടുമുള്ള പ്രമുഖരുടെ ബ്ലുടിക്ക് ട്വിറ്റർ പിൻവലിച്ചത്.

ബോളിവുഡ് നടൻമാരായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തമിഴ് താരം വിജയ്, പ്രകാശ് രാജ്, തൃഷ തുടങ്ങി ഇന്ത്യക്കാരായ നിരവധി പ്രമുഖരുടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായിട്ടുണ്ട്.

പ്രതിമാസം എട്ട് ഡോളർ (644.20 രൂപ) അടയ്ക്കുന്ന ആർക്കും ഇനി മുതൽ ബ്ലൂടിക്ക് ലഭ്യമാകും.ബ്ലൂടിക്ക് ചിഹ്നത്തിനായി ഒരു മാസത്തിൽ 719 രൂപയാണ് ഇന്ത്യയിൽ നൽകേണ്ടത്.തീരുമാനത്തിന് പിന്നാലെ നിരവധി വ്യാജ പ്രൊഫെെലുകൾ ട്വിറ്ററിൽ ഉണ്ടാവുകയും ഇതിന് ബ്ലൂടിക്ക് ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു.ജീസസ് ക്രൈസ്റ്റ് മുതൽ ജോർജ് വാഷിംഗ്ഡൺ വരെയുള്ളവർക്കാണ് ട്വിറ്ററിൽ വെരിഫിക്കേഷൻ ലഭിച്ചത്.

twitter read news pay