റിയൽമി നർസോ 50 ബജറ്റ് ഫോണ്‍ ഇന്ത്യയിലെത്തി

റിയല്‍മി നർസോ 50-ന്റെ ഇന്ത്യയിലെ വില 4GB റാം മോഡലിന് 12,999 രൂപയിൽ ആരംഭിക്കുന്നു. 6 GB മോഡലിന് 15,499 രൂപയാണ് വില.

author-image
santhisenanhs
New Update
റിയൽമി നർസോ 50 ബജറ്റ് ഫോണ്‍ ഇന്ത്യയിലെത്തി

പുതിയ റിയൽമി നർസോ 50 ഇന്ത്യയിലെത്തി. ഗെയിമിംഗ് സെൻട്രിക് ആയ നർസോ 50 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. റിയല്‍മി നർസോ 50-ന്റെ ഇന്ത്യയിലെ വില 4GB റാം മോഡലിന് 12,999 രൂപയിൽ ആരംഭിക്കുന്നു. 6 GB മോഡലിന് 15,499 രൂപയാണ് വില.

മുൻവശത്ത് 6.6-ഇഞ്ച് ഫുൾ-HD+1,080x2,400 പിക്സലുകൾ IPS LCD സ്‌ക്രീൻ ലഭിക്കുന്നു. നർസോ 50- സിലിക്കൺ ക്ലിയർ കെയ്‌സുമായാണ് വരുന്നത്. മെഗാപിക്സൽ പ്രൈമറി ക്യാമറയും പിന്നിൽ രണ്ട് 2 മെഗാപിക്സൽ ക്യാമറകളു ഫോണിനുണ്ട്. വലതുവശത്ത് പവർ ബട്ടൺ ഉണ്ട്. ഫിംഗർപ്രിന്റ് സ്കാനറായും ഇതു ഉപയോഗിക്കാം. ഇതൊരു ബജറ്റ് ഫോണായതിനാൽ, യുഎസ്ബി-സി പോർട്ടിന് അടുത്തായി റിയൽമി നാർസോ 50 ന് ഇപ്പോഴും 3.5 എംഎം ഓഡിയോ ജാക്ക് ലഭിക്കുന്നു.നേരിട്ടുള്ള സൂര്യപ്രകാശത്തിലും മികച്ച തെളിച്ചമാണ് നർസോ 50 നല്‍കുന്നത്

smart phone technology realme narzo 50