റിയല്‍മി സി67 5ജി പുറത്തിറക്കി

ചാംപ്യന്‍ സീരീസില്‍ ചാര്‍ജിങ് മികവോടെ സി67 5ജി പുറത്തിറക്കി റിയല്‍മി. 11 വോട്സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിങോടെ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് റിയല്‍മി സി67 5ജിയുടേത്.

author-image
Priya
New Update
റിയല്‍മി സി67 5ജി പുറത്തിറക്കി

കൊച്ചി: ചാംപ്യന്‍ സീരീസില്‍ ചാര്‍ജിങ് മികവോടെ സി67 5ജി പുറത്തിറക്കി റിയല്‍മി. 11 വോട്സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിങോടെ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് റിയല്‍മി സി67 5ജിയുടേത്.

മീഡിയടെകക് ഡൈമെന്‍സിറ്റി 6100 പ്ലസ് 5ജി ചിപ്സെറ്റിന്റെ മികവുണ്ട്. 50എംപി എഐ കാമറ, 120ഹെഡ്സ് ഡൈനാമിക് അള്‍ട്ര സ്മൂത്ത് ഡിസ്പ്ലേ, മിനി കാപ്സ്യൂള്‍ 2.0 തുടങ്ങിയ സവിശേഷതകളുണ്ട്.

റിയല്‍മി.കോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ ഡിസംബര്‍ 20ന് ആദ്യവില്‍പ്പനയില്‍ 1500 രൂപയുടെ ആനുകൂല്യം ലഭിക്കും. 4ജിബി-128 ജിബിക്ക് 13,999 രൂപയും 6ജിബി-128ജിബിക്ക് 14,999 രൂപയുമാണ് വില.

real me