മികച്ച സവിശേഷതകളുമായി റിയൽമി 10 5ജി ഫോണുകൾ പുറത്തിറങ്ങി; ആഗോള മാര്‍ക്കറ്റില്‍ ലഭ്യമാണ്

By Lekshmi.15 11 2022

imran-azhar

 

 

ഏറ്റവും പുതിയ റിയൽമി 10 5ജി ഫോണുകൾ അവതരിപ്പിച്ച് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽ മി.നിലവിൽ ചൈനയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.ഈ ഫോണിന്‍റെ 4ജി പതിപ്പ് ഇപ്പോള്‍ തന്നെ ആഗോള മാര്‍ക്കറ്റില്‍ ലഭ്യമാണ്.നവംബർ 17 ന് നടക്കാനിരിക്കുന്ന റിയൽമി 10 പ്രോ, റിയൽമി 10 പ്രോ പ്ലസ് ലോഞ്ചിംഗിന് മുന്നോടിയായാണ് റിയൽമി 10 5ജി ചൈനയില്‍ അവതരിപ്പിച്ചത്.
ഈ ഫോണിന്‍റെ വിലയിലേക്ക് വന്നാല്‍ 8ജിബി റാം 128ജിബി മെമ്മറി പതിപ്പിന് 1,299 യുവനാണ് വില (ഏകദേശം 14,700 രൂപ).ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഗോൾഡ്, ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

 


അതേസമയം ഈ ഫോണിന്‍റെ മറ്റ് പ്രത്യേകതയിലേക്ക് വന്നാല്‍. മീഡിയ ടെക് ഡെമന്‍സിറ്റി 700 എസ്ഒസി ചിപ്പാണ് ഈ ഫോണിന് ശക്തി നല്‍കുന്നത്. 8ജിബിയാണ് റാം. 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് പതിപ്പില്‍ യുഎഫ്എസ് 2.2 സ്റ്റോറേജുമായാണ് ഈ 5ജി ഫോൺ വരുന്നത്.കൂടാതെ, 6ജിബിവരെ ഉപയോഗിക്കാത്ത സ്റ്റോറേജ് വെർച്വൽ റാം ആയി ഉപയോഗിക്കാം.

 

റിയല്‍മി 10 5ജിക്ക് 401 പിപിഐ പിക്‌സൽ സാന്ദ്രതയുള്ള 6.6-ഇഞ്ച് എഫ്എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. സ്‌ക്രീനിൽ 98 ശതമാനം എന്‍ടിഎസ്സി കവറേജും 180 ഹെര്‍ട്സ് ടച്ച് സാമ്പിൾ നിരക്കും ഉണ്ട്. പാനൽ ഗോറില്ല ഗ്ലാസ് 5 ന്റെ ഒരു പാളിയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. റിയല്‍മി 10 5ജിക്ക് ഒരു 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇതിനെ 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കും.

 

റിയൽമി 10 5 ജിക്ക് 50 എംപി പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. പ്രധാന ക്യാമറയ്ക്ക് പുറമേ 2 എംപി മാക്രോ യൂണിറ്റും പോർട്രെയിറ്റ് ലെൻസുമായി ജോടിയാക്കിയിരിക്കുന്നു. വാട്ടർഡ്രോപ്പ് നോച്ചിൽ 8 എംപി സെൽഫി ക്യാമറയുണ്ട്. റിയല്‍മി 10 5ജി, റിയല്‍മി യുഐ 3.0 അടിസ്ഥാനത്തില്‍ ആൻഡ്രോയിഡ് 12 പ്രവർത്തിപ്പിക്കുന്നു.

 

 

 

OTHER SECTIONS