/kalakaumudi/media/post_banners/156329e382f7bc7f5b9e22d5a7ad477b1abd51e38d6b8ba81166613daeae4e47.jpg)
ന്യൂഡല്‍ഹി: വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ഷോര്‍ട്ട് വീഡിയോകളിലൂടെ വളരെ പെട്ടന്ന് ആശയവിനിമയം നടത്താന്‍ കഴിയുന്ന സേവനമാണ് വാട്സ്ആപ്പ് ഒരുക്കാന്‍ പോകുന്നത്.
പുതിയ സേവനം ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ വന്നാല്‍ വീഡിയോ ഷൂട്ട് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും.
60 സെക്കന്‍ഡ് വരെ വീഡിയോ ഷൂട്ട് ചെയ്ത് കോണ്‍ടാക്ട്സില്‍ ഉള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഉടന്‍ തന്നെ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനായി ചാറ്റില്‍ പ്രത്യേക ഓപ്ഷന്‍ ഉണ്ടാകും. മൈക്രോ ഫോണ്‍ ബട്ടണ്‍ ടാപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ക്രമീകരണം.
മൈക്രോ ഫോണ്‍ ബട്ടണ്‍ ടാപ്പ് ചെയ്യുന്നതോടെ, വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ വീഡിയോ റെക്കോര്‍ഡിങ് ഫീച്ചര്‍ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന് വിധേയമായിരിക്കും.മറ്റുള്ളവര്‍ക്ക് ഈ വീഡിയോ ഉപയോഗിക്കാന്‍ സാധിക്കില്ല.