റെഡ് എത്തുന്നു സ്മാര്‍ട്ട്‌ഫോണുമായി

റെഡ് എത്തുന്നു പുതിയ സ്മാര്‍ട്ട്‌ഫോണുമായി. വീഡിയോ കാമറ നിർമാതാക്കളായി റെഡ് ഗ്രൂപ്പ് ആദ്യമായാണ് ഇങ്ങനെ ഒരു തുടക്കം കുറിക്കുന്നത്. മൊബൈൽ വിപണിയെ ഇത് പിടിച്ചെടുക്കുമെന്നതിൽ സംശയം ഇല്ല.

author-image
BINDU PP
New Update
റെഡ് എത്തുന്നു സ്മാര്‍ട്ട്‌ഫോണുമായി

റെഡ് എത്തുന്നു പുതിയ സ്മാര്‍ട്ട്‌ഫോണുമായി. വീഡിയോ കാമറ നിർമാതാക്കളായി റെഡ് ഗ്രൂപ്പ് ആദ്യമായാണ് ഇങ്ങനെ ഒരു തുടക്കം കുറിക്കുന്നത്. മൊബൈൽ വിപണിയെ ഇത് പിടിച്ചെടുക്കുമെന്നതിൽ സംശയം ഇല്ല. ഏറ്റവും മികച്ച സൗകര്യങ്ങളെല്ലാം ഒരുമിക്കുന്ന ഈ ഫോണില്‍ ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ചില സൗകര്യങ്ങളും ഉണ്ടാകും. വേണ്ടിവന്നാല്‍ ഉയര്‍ന്ന നിലവാരത്തില്‍ ഒരു സിനിമതന്നെ ചിത്രീകരിക്കാന്‍ ഹൈഡ്രജന്‍ വണ്‍ എന്നുപേരിട്ടിരിക്കുന്ന ഈ ഫോണിന് ശേഷിയുണ്ടായിരിക്കും.

മോഡുലാര്‍ ഫോണ്‍ എന്ന നിലയിലാകും പുറത്തിറക്കുക. അതായത് ആവശ്യമുള്ള ആക്സ്സസറികളെല്ലാം ഉള്‍പ്പെടുത്തി ഫോണെന്നതിലുപരി മറ്റുപലതായും മാറ്റിയെടുക്കാന്‍ സാധിക്കും. വേണമെങ്കില്‍ ഹൈഡ്രജന്‍ വണ്ണിന് ഒരു ഡിഎസ്എല്‍ആര്‍ പോലെയായ് മാറാം. അതല്ലെങ്കില്‍ ഒരു സിനിമാ ക്യാമറ. അങ്ങനെ ഒരു അത്ഭുത ഉപകരണമായിരിക്കും ഹൈഡ്രജന്‍ വണ്‍.ഓഗ്മെന്റ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും 3ഡിയും 4ഡിയും വരെ ഫോണ്‍ പിന്തുണയ്ക്കുമെന്നാണ് റെഡ് പറയുന്നത്. റെഡ് ഫയല്‍ ചെയ്ത പേറ്റന്റ് പേപ്പറുകള്‍ ഒരു അത്ഭുത ഫോണിന്റെ വരവാണ് സൂചിപ്പിക്കുന്നത്. അതീവ പ്രത്യേകതകള്‍ ഉള്ളതാവും റെഡ്ഡിന്റെ ഡിസ്‌പ്ലേ.

red group