സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ റെഡ്മി നോട്ട് 12 ഉടനെത്തും

By Lekshmi.02 12 2022

imran-azhar

 

 

ടെക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ടഫോണുകളിൽ ഒന്നായ റെഡ്മി നോട്ട് 12 വെെകാതെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് വിവരങ്ങൾ.ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും 2023 ന്റെ പകുതിയോടെ റെഡ്മി നോട്ട് 12 വിപണിയിലെത്തുമെന്നാണ് വിവരങ്ങൾ.റെ‍ഡ്മി നോട്ട് 12 സീരിസ് ചെെനയിൽ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു.

 

ചെെനയിൽ ഇറങ്ങിയ ഫോണിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇന്ത്യൻ മോഡലിന് പ്രതീക്ഷിക്കാമെന്നാണ് വിവരങ്ങൾ.റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് പ്രോ പ്ലസ് എന്നീ വേരിയന്റുകളാകും ഇന്ത്യയിൽ പുറത്തിറങ്ങുക.120 ഹെട്സ് റീഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഒഎൽഇഡി ഡിസ്പ്ലേ.

 

സ്നാപ്‍ഡ്രാഗൺ പ്രോസസർ. എട്ട് മെഗാ പിക്സലിന്റെ സെൽഫി ക്യാമറ. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും പ്രത്യേകതയാണ്.റെഡ്മി നോട്ട് 12 5ജിയുടെ 4ജിബി + 128ജിബി മോഡലിന്റെ ചെെനയിലെ വില ഏകദേശം 13,600 രൂപയാണ്.

OTHER SECTIONS