നാല് ക്യാമറയുമായി റെഡ്മി നോട്ട് 6 പ്രോ

സ്മാർട്ഫോൺ നിർമ്മാണ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന മോഡലാണ് ഷവോമി. ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ നവംബർ ആറിന് പുറത്തിറക്കും.

author-image
Sooraj Surendran
New Update
നാല് ക്യാമറയുമായി റെഡ്മി നോട്ട് 6 പ്രോ

സ്മാർട്ഫോൺ നിർമ്മാണ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന മോഡലാണ് ഷവോമി. ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ നവംബർ ആറിന് പുറത്തിറക്കും. റെഡ്മി നോട്ട് 5 പ്രോയുടെ പരിഷ്കരിച്ച പതിപ്പായ റെഡ്മി നോട്ട് 6 പ്രോയാണ് ഷവോമി പുറത്തിറക്കാനിരിക്കുന്നത്. മുൻ വശത്തും പിൻ വശത്തുമായി 4 ക്യാമറകളാണ് ഫോണിലുള്ളത്. 12+5 മെഗാപിക്സലിന്റെ മുൻ ക്യാമറകളും, 20+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളുമാണ് ഫോണിലുള്ളത്. 2GHz ഒക്ട കോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 3ജിബി 32 ജിബി റോം, 4 ജിബി റാം 64 ജിബി റോം എന്നീ രണ്ട് വേരിയെന്റുകളാണ് ഫോണിലുള്ളത്. 4000mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. 15,600 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന.

redmi note 6 pro