ഷവോമിക്ക് കരുത്താകാന്‍ റെഡ് മീ സീരിസിലെ പുത്തന്‍ എസ് 2 വിപണിയിലേയ്ക്ക് എത്തുന്നു

ഷവോമിക്ക് കരുത്താകാന്‍ എസ് 2 വിപണിയിലേയ്ക്ക് എത്തുന്നു.റെഡ് മീ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ എസ്2വിെന്റ വരവാണ് ഷവോമി പ്രതീക്ഷിക്കുന്നത്. ബജറ്റ സ്മാര്‍ട്ട് ഫോണ്‍ നിരയില്‍ തരംഗമാവാന്‍ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കുന്ന മോഡലാണ് എസ് 2. മെയ് 10ന് ചൈനീസ് വിപണിയില്‍ ഷവോമി ഫോണ്‍ അവതരിപ്പിക്കും.

author-image
ambily chandrasekharan
New Update
ഷവോമിക്ക് കരുത്താകാന്‍ റെഡ് മീ സീരിസിലെ പുത്തന്‍ എസ് 2 വിപണിയിലേയ്ക്ക് എത്തുന്നു

ബീജിങ്: ഷവോമിക്ക് കരുത്താകാന്‍ എസ് 2 വിപണിയിലേയ്ക്ക് എത്തുന്നു.റെഡ് മീ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ എസ്2വിെന്റ വരവാണ് ഷവോമി പ്രതീക്ഷിക്കുന്നത്. ബജറ്റ സ്മാര്‍ട്ട് ഫോണ്‍ നിരയില്‍ തരംഗമാവാന്‍ ലക്ഷ്യമിട്ട് കമ്പനി പുറത്തിറക്കുന്ന മോഡലാണ് എസ് 2. മെയ് 10ന് ചൈനീസ് വിപണിയില്‍ ഷവോമി ഫോണ്‍ അവതരിപ്പിക്കും. എന്നാല്‍ ആഗോള അരങ്ങേറ്റത്തെ കുറിച്ച് സൂചനകളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.മാത്രമല്ല ഗ്രാവിറ്റി സെന്‍സര്‍, ഡിസ്റ്റന്‍സ് സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയെല്ലാം ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ റെഡ് മീ നോട്ട് 5 പ്രോ, എം.ഐ സിക്‌സ് എക്‌സ് തുടങ്ങിയ മോഡലുകളുമായിട്ടാണ് എസ് 2ന് സാമ്യം.ഇതിനെല്ലാം പുറമെ 12,5 മെഗാപികസ്‌ലിന്റെ ഇരട്ട പിന്‍കാമറകള്‍ ഫോണിലുണ്ടാവും. 16 മെഗാപിക്‌സലിേന്റതാണ് മുന്‍ കാമറ. 8.1 ഓറിയോയാണ് ഓപ്പറേറ്റിങ് സിസ്റ്റം. 3000 എം.എ.എച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.കൂടാതെ 5.99 ഇഞ്ച് ഡിസ്‌പ്ലേ സൈസിലാവും വിപണി കീഴടക്കാന്‍ എസ് 2 എത്തുക. 2/3/4 എന്നിങ്ങെന മൂന്ന് റാം വകഭേദങ്ങളുണ്ട്. 16/32/64 എന്നീ സ്‌റ്റോറേജ് ഓപ്ഷനുകളില്‍ ഫോണെത്തും. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 256 ജി.ബി വരെ വര്‍ധിപ്പിക്കാം.

redmi serees s2 new model