ഗാര്‍ഹിക വെദ്യുതി ബില്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം

ഇതിലൂടെ നിങ്ങളുടെ വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കാം. കാരണം പഴയ ബള്‍ബുകള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും .അത് ബില്ല് കൂട്ടും ന

author-image
parvathyanoop
New Update
ഗാര്‍ഹിക വെദ്യുതി ബില്‍ കുറയ്ക്കാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം

ശൈത്യകാലത്ത് ഇലക്ട്രിസിറ്റി ബില്‍ കുറയുമെന്നുളള മിഥ്യാ ധാരണ ഇനി വേണ്ടാ.കാരണം ആ സമയങ്ങളിലും നമുക്ക് നിത്യോപയോഗം വേണ്ടുന്ന ഐവശ്യമായ പല ഇലക്ട്രിക് ഉപകരണങ്ങളും ഉണ്ട് എന്ന് ഓര്‍ക്കുക.

എയര്‍കണ്ടീഷണറിനുപകരം വൈദ്യുതി ബില്‍ ഗണ്യമായി കൂട്ടുന്ന മറ്റ് ചില ഉപകരണങ്ങള്‍ നമ്മള്‍ ഈ സമയത്ത് ഉപയോഗിക്കുന്നുണ്ട്. അത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ മാറ്റി മറിക്കും.

ഇനി ശൈത്യകാലത്ത് വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ബില്ലില്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ കഴിയുന്ന ചില ഉപകരണങ്ങളെ മാറ്റുക എന്ന രൂതിയില്‍ മുന്നോട്ടു പോയാല്‍ ഇലക്ട്രിസിറ്റി ബില്‍ കുറയ്ക്കാന്‍ കഴിയും.

 

ചെറിയ ചൂട് ലഭിക്കാനായി നിങ്ങള്‍ എയര്‍കണ്ടീഷണര്‍ (ഹീറ്റര്‍) ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഇനി വേണ്ട .പകരം കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗ്യാസ് ഹീറ്റര്‍ ഉപയോഗിക്കുക ഇതിലൂടെ ഇലക്ട്രിസിറ്റി ലാഭിക്കാം.

വീട്ടില്‍ ബേക്കിംഗിനായി എയര്‍ ഫ്രയര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യകരമായ പാചകത്തിന് നല്ലതാണെങ്കിലും ഇതിന്റെ ഉപയോഗം വളരെയധികം വൈദ്യുതി ചെലവാക്കും.

അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് ഓവന്‍ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ ഗാസില്‍ തന്നെ പാചകം ചെയ്യുന്നതോ ആയിരിക്കും കുറച്ചുകൂടി നല്ലത്.

 

നിങ്ങളുടെ വീട്ടില്‍ ഹൈ പവര്‍ ഹീറ്ററാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് മാറ്റുക .കാരണം വിപണിയില്‍ കുറഞ്ഞ വൈദ്യുതി ഉപഭോഗം ഉള്ള വലിപ്പം കുറഞ്ഞ ഇലക്ട്രിക് ബ്ലോവറുകള്‍ ലഭിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വൈദ്യുതി ഉപയോഗം കുറയ്ക്കാം.

നിങ്ങളുടെ വീട്ടില്‍ ഇപ്പോഴും പഴയ 100 വാട്ട് ബള്‍ബുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് മാറുക .പകരം എല്‍ഇഡി ബള്‍ബുകളോ ട്യൂബ് ലൈറ്റുകളോ ആക്കുക.

ഇതിലൂടെ നിങ്ങളുടെ വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കാം. കാരണം പഴയ ബള്‍ബുകള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും .അത് ബില്ല് കൂട്ടും ന

 

house electricity bill