/kalakaumudi/media/post_banners/ac2dc09618ed013a553a8726b74ae3d1a5c0c4771583fddc0ba015587b903a85.jpg)
ദില്ലി: ടെലികോം രംഗത്തേക്ക് ജിയോ കടന്നുവന്നത് ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു. മറ്റു കമ്പനികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത അത്ര വലിയ ഓഫറുകള്‍ ജിയോ തന്നു. എന്നാല്‍ ആദ്യ ആരവങ്ങള്‍ക്കുശേഷം ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്നു എന്നൊരു പരാതി വ്യാപകമായി ഉണ്ടായി. അപ്പോഴും സേവനങ്ങളെല്ലാം സൗജന്യമായിരുന്നതിനാല്‍ ഉപയോക്താക്കള്‍ എല്ലാം ക്ഷമിച്ചു. എന്നാല്‍ ജിയോ പ്രശ്‌നങ്ങള്‍ മനസിലാക്കി സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ചു എന്ന് ഇപ്പോള്‍ ട്രായ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
അതിനിടെ ജിയോ എന്ന വാക്കാണ് ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതല്‍ തിരഞ്ഞത് എന്നു വെളിപ്പെടുത്തി യുസി ന്യൂസ് പഠനം പുറത്തുവന്നു. വിരാട് കോഹ്ലി സല്‍മാന്‍ ഖാന്‍ എന്നീ വാക്കുകളെയാണ് ജിയോ പിന്നിലാക്കിയത്.