ചാനലുകള്‍ സൗജന്യമായി നല്‍കാൻ ഒരുങ്ങി റിലയന്‍സ് ബിഗ് ടിവി

ഇനി അഞ്ചുവര്‍ഷത്തേയ്ക്ക് ചാനലുകള്‍ സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ബിഗ് ടിവി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്ബയിന്റെ ഭാഗമായിട്ടാണ് സൗജന്യമായി നല്‍കുന്നത്

author-image
BINDU PP
New Update
ചാനലുകള്‍ സൗജന്യമായി നല്‍കാൻ ഒരുങ്ങി റിലയന്‍സ് ബിഗ് ടിവി

 

ഇനി അഞ്ചുവര്‍ഷത്തേയ്ക്ക് ചാനലുകള്‍ സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ബിഗ് ടിവി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്ബയിന്റെ ഭാഗമായിട്ടാണ് സൗജന്യമായി നല്‍കുന്നത്. ബിഗ് ടിവി റിലയന്‍സ് ജിയോക്കുശേഷം ഡിടിഎച്ച്‌ മേഖലയിലും കടുത്ത മത്സരത്തിനാണ് ഒരുങ്ങുന്നത്.ഒരുവര്‍ഷം മുഴുവന്‍ എച്ച്‌ഡി ചാനലുകള്‍ ബിഗ് ടിവിയുടെ എച്ച്‌.വി.ഇ.സി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവര്‍ക്ക് സൗജന്യമായി നല്‍കും. മാത്രമല്ല അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും സൗജന്യമായി ലഭിക്കും. സെറ്റ് ടോപ്പ് ബോക്സ് മാര്‍ച്ച്‌ ഒന്നു മുതല്‍ ഔദ്യോഗിക വെബ്സൈറ്റുവഴി ബുക്ക് ചെയ്യാം. ബുക്കിങ് സമയത്ത് 499 രൂപയാണ് നല്‍കേണ്ടത്. 1500 രൂപയാണ് ഉപകരണം വീട്ടിലെത്തുമ്ബോള്‍ ഈടാക്കുക.പ്രതിമാസം 300 രൂപവീതമാണ് പേ ചാനലുകള്‍ ഉപയോഗിച്ച്‌ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ റീച്ചാര്‍ജ് ചെയ്യേണ്ടത്. റീച്ചാര്‍ജ് തുകയായി സെറ്റ് ടോപ് ബോക്സിനായി ഈടാക്കിയ തുക തിരിച്ചുനല്‍കുമെന്നും കമ്ബനി പറയുന്നു.

RELIANCE