/kalakaumudi/media/post_banners/76bfe8322bd0e50c4781c6e2f8e99e3c61a19be504001c95a9f9e329fa3a9f25.jpg)
ജിയോ സിം നിങ്ങൾക്ക് ലഭിക്കുന്നില്ലയോ ? എന്നാൽ നിങ്ങൾ ഇനി പേടിക്കണ്ട ഉപഭോക്‌താക്കളെ വിലമതിക്കുന്ന റിലയൻസ് ജിയോ ടീം നിങ്ങൾക്കായി പുതിയൊരു പ്ലാനുമായി മുന്നോട്ട് വന്നിരിക്കുന്നു. റിലയൻസ് ജിയോ സിം പുതിയതായി നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത് ഹോം ഡെലിവറി. ജിയോ സിം ഇനി നിങ്ങളുടെ വീടുകളിലും ലഭ്യം.ഡിസംബർ 31ന് ഇപ്പോഴുള്ള പ്രോമോഷൻ ഓഫർ അവസാനിക്കാന് ഇരിക്കെയാണ് പുതിയ നീക്കം. ജനുവരിയോടെ പ്രമുഖ നഗരങ്ങളിലാണ് ഈ സംവിധാനം ഏർപ്പെടുത്തുക. ജിയോ ഓഫറുകൾ കണ്ട് ഇഷ്ടപ്പെട്ട് വിളിച്ചാൽ അപ്പോൾ തന്നെ ജിയോ ഏജന്റെ നിങ്ങളുടെ വീട്ടിൽ എത്തും. സ്പോട്ട് ആക്ടിവേഷൻ നല്കാനും പദ്ധതിയുണ്ട്.
എയർടെൽ 4ജി അവതരിപ്പിക്കുന്നതിന്റ ഭാഗമായി രാജ്യത്തിന്റ പലഭാഗത്തും ഇത്തരം ഹോം ഡെലിവറി നടത്തിയിരുന്നു. മുംബൈ, ദില്ലി, കൊൽക്കത്ത തുടങ്ങിയ പ്രമുഖ നഗരങ്ങളിലാണ് ജിയോ ഇത്തരം പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
