റിലയന്‍സ് ജിയോ എയര്‍ ഫൈബര്‍ പ്ലാനുകൾ 599 രൂപ മുതൽ ; 16 ലേറെ ഓടിടി ആപ്പുകള്‍, അറിയേണ്ടതെല്ലാം...

By Greeshma Rakesh.20 09 2023

imran-azhar

 

 

റിലയന്‍സ് ജിയോയുടെ പുതിയ ജിയോ എയര്‍ഫൈബര്‍ സേവനം ഇന്ത്യയിലെ എട്ട് നഗരങ്ങളിലായി ആരംഭിച്ചു.അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്,കൊല്‍ക്കത്ത, മുംബൈ, പൂണെ എന്നീ നഗരങ്ങളിലാണ് എയര്‍ഫൈബര്‍ സേവനം ആദ്യ ഘട്ടത്തില്‍ ലഭിക്കുക. 599 രൂപയിലാണ് എയര്‍ഫൈബര്‍ പ്ലാന്‍ ആരംഭിക്കുന്നത്. ഏറ്റവും വിലയേറിയ പ്ലാന്‍ 3999 രൂപയുടേതാണ്.

 

5ജി കണക്റ്റിവിറ്റി ലഭിക്കുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് അല്ലെങ്കില്‍ റൗട്ടര്‍ ആണ് ജിയോ എയര്‍ഫൈബര്‍. ഒരു പ്ലഗ്ഗില്‍ കണക്ട് ചെയ്ത് എളുപ്പം ഉപയോഗിക്കാവുന്ന ഉപകരണമാണിത്. ജിയോ 5ജി ടവര്‍ കണക്ടിവിറ്റിയുള്ള എവിടെയും ഈ ഉപകരണം ഉപയോഹിച്ച് അമ്‍ലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാം.

 

കഴിഞ്ഞ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ വെച്ചാണ് ജിയോ എയര്‍ഫൈബര്‍ ആദ്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സേവനം ആരംഭിക്കുമെന്ന് 2023 ജൂണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

 


അറിയാം ജിയോ ഫൈബറിന്റെ നേട്ടങ്ങള്‍

 

ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ്

 

550 ലേറെ ഡിജിറ്റല്‍ ടിവി ചാനലുകള്‍: പ്രീയപ്പെട്ട ടിവി ചാനലുകളെല്ലാം എച്ച്ഡി ഗുണമേന്മയില്‍ ആസ്വദിക്കാം.കാച്ച് അപ്പ് ടിവി- ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇഷ്ടമുള്ള പരിപാടികള്‍ കാണാന്‍ സാധിക്കും.16 ലേറെ ഓടിടി ആപ്പുകള്‍ സൗജന്യമായി. ടിവിയിലും ലാപ്‌ടോപ്പിലും മൊബൈലിലും ടാബ് ലെറ്റിലും ആസ്വദിക്കാം.
ബ്രോഡ്ബാന്‍ഡ്: ഇന്‍ഡോര്‍ വൈഫൈ സേവനം; ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി വേഗതയില്‍ വൈഫൈ സേവനം ആസ്വദിക്കാന്‍ ഇതില്‍ സാധിക്കും.

 


സ്മാര്‍ട്ട് ഹോം സേവനം

 

വിദ്യാഭ്യാസത്തിനും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി
സുരക്ഷാ, നിരീക്ഷണ സംവിധാനങ്ങള്‍, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം
സ്മാര്‍ട്ട് ഹോം ഐഒടി, ഗെയിമിംഗ്,ഹോം നെറ്റ്വര്‍ക്കിംഗ് എന്നിവയും ഇതിലുണ്ട്.

 

അധിക ചെലവില്ലാതെ ഉപകരണങ്ങള്‍

 

നിങ്ങളുടെ വീട്ടിലോ ബിസിനസ്സ് പരിസരത്തോ മുഴുവന്‍ കവറേജ് ലഭിക്കുന്ന വൈഫൈ റൂട്ടര്‍,4കെ സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്‌സ്, വോയ്‌സ് ആക്റ്റീവ് റിമോട്ട് തുടങ്ങിയവയും ലഭ്യമാണ്.

 

സാധാരണ ജിയോ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനവും ജിയോ എയര്‍ഫൈബറും തമ്മിലുള്ള വ്യത്യാസം എന്ത്?

 

5ജി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമാണ് ജിയോ എയര്‍ ഫൈബര്‍. സാധാരണ ഫൈബര്‍ ഒപ്റ്റിക് സേവനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഡാറ്റാ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 1.5 ജിബിപിഎസ് വരെ വേഗത ഇതില്‍ ആസ്വദിക്കാനാവും.

 

ഇത് വളരെ എളുപ്പം ഉപയോഗിച്ച് തുടങ്ങാനാവുമെന്ന് ജിയോ പറയുന്നു. ജിയോ എയര്‍ഫൈബര്‍ ഉപകരണം ഒരു പ്ലഗ്ഗില്‍ കണക്ട് ചെയ്ത് ഓണ്‍ ചെയ്താല്‍ മാത്രം മതി. അപ്പോള്‍ ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് ലഭ്യമാവും. ഇതില്‍ കണക്ട് ചെയ്ത് ജിയോയുടെ ട്രൂ 5ജി ആസ്വദിക്കാം.

 

ഫൈബര്‍ കേബിളുകള്‍ ഇതിന് വേണ്ട. വയര്‍ലെസ് സിഗ്നലുകള്‍ ഉപയോഗിച്ചാണ് ഇത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നത്. ജിയോ ടവറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്ന ഇടമായിരിക്കണം എന്ന് മാത്രം. പഴയ ജിയോഫൈ ഹോട്ട്‌സ്‌പോട്ടിന്റെ 5ജി പതിപ്പാണ് ഇതെന്ന് പറയാം.

 

ജിയോ ഫൈബറിന് സെക്കന്റില്‍ ഒരു ജിബിയാണ് പരമാവധി വേഗമെങ്കില്‍ ജിയോ എയര്‍ഫൈബറില്‍ സെക്കന്റില്‍ 1.5 ജിബി വേഗമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ജിയോ ടവറില്‍ നിന്നുള്ള റേഞ്ചിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ വേഗത്തില്‍ മാറ്റങ്ങള്‍ വരും.

 

ഫൈബര്‍ കേബിളുകള്‍ വീടുകളിലും ഓഫീസുകളിലും എത്തിച്ചാണ് ജിയോ ഫൈബര്‍ സേവനം ലഭ്യമാവുക. എന്നാല്‍ ജിയോ എയര്‍ ഫൈബര്‍ ഉപകരണം വാങ്ങി ജിയോ ടവര്‍ റേഞ്ചുള്ള എവിടെ വേണമെങ്കിലും പ്ലഗ്ഗില്‍ കണക്റ്റ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം.

 

 

OTHER SECTIONS