/kalakaumudi/media/post_banners/1ce4408eeb97921032a634c8abe90f6b66ea668888632e76487300c9d2831097.jpg)
പുതിയ മാറ്റങ്ങളും വിപ്ലവങ്ങളും സൃഷ്ടിക്കുവാന്‍ റിലയന്‍സ് ജിയോയുടെ ഹോം ടിവി ഉടന്‍ എത്തുന്നു.മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോയുടെ ഹോം ടിവിയാണ് ഉടന്‍ തന്നെ സേവനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇഎംബിഎംഎസ് എന്ന സംവിധാനത്തിലുള്ള ജിയോ ഹോം ടിവിയുടെ പരീക്ഷണങ്ങള്‍ രാജ്യത്ത് പുരോഗമിക്കുന്നതിനിടയിലാണ് സേവനം ഉടനെ ആരംഭിക്കുമെന്ന സൂചനകള്‍ ഇപ്പോള്‍ എത്തുന്നത്.കൂടാതെ 200 രൂപക്ക് എസ്ഡി ചാനലുകളും 400 രൂപക്ക് എസ്ഡി, എച്ച്ഡി ചാനലുകളും ജിയോ ഹോമില്‍ നിന്നും ലഭ്യമാകുന്നതാണ്.ജിയോ ഹോം ടിവി സേവനത്തിന്റെ ബീറ്റ പരീക്ഷണം ഇതിനോടകം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എത്ര എച്ച്ഡി ചാനലുകള്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.മാത്രവുമല്ല,പ്രതിമാസം 400 രൂപ നിരക്കിലും 200 രൂപ നിരക്കിലും ജിയോ ഹോം ടിവി ഡിടിഎച്ച് സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.