ഐഫോണ്‍ 15 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്ററി പ്ലാനുകളുമായി ജിയോ...

By Greeshma Rakesh.24 09 2023

imran-azhar

 

  

റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍ നിന്ന് ഐഫോണ്‍ 15 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫറുമായി ജിയോ.സെപ്റ്റംബര്‍ 22 മുതലാണ് ഓഫര്‍ ആരംഭിച്ചത്.

 

പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാന്‍ ആണ് ആറ് മാസത്തേക്ക് ജിയോ സൗജന്യമായി നല്‍കുക. ആകെ 2,394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളാണ് ജിയോ നല്‍കുന്നത് ഒപ്പം ദിവസേന 3 ജി.ബി, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസേന 100 SMS എന്നിവയും ലഭ്യമാകും.

 

ഒരു ഐ ഫോണ്‍ 15-ല്‍ ഒരു പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടുകഴിഞ്ഞാല്‍, കോംപ്ലിമെന്ററി ഓഫര്‍ മൊബൈല്‍ കണക്ഷനില്‍ 72 മണിക്കൂറിനുള്ളില്‍ ഓട്ടോ ക്രെഡിറ്റ് ആകും. ഓഫര്‍ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാല്‍ യോഗ്യരായ ഉപഭോക്താക്കളെ SMS/ഇ-മെയില്‍ വഴി അറിയിക്കും. അതെസമയം ഐഫോണ്‍ 15 നില്‍ മാത്രമേ കോംപ്ലിമെന്ററി പ്ലാന്‍ പ്രവര്‍ത്തിക്കൂ.

 

49 അല്ലെങ്കില്‍ അതിന് മുകളിലുള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഈ ഓഫര്‍ ലഭിക്കാന്‍ ജിയോ ഇതര ഉപഭോക്താക്കള്‍ക്ക് പുതിയ സിം എടുക്കുകയോ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുകയോ ചെയ്യാം.

 

 

 

OTHER SECTIONS