/kalakaumudi/media/post_banners/2c6ed4bb8398e31eab84f4258360a2acb6d87d3a4720e1f2e6f7eb200d80b854.jpg)
റിലയന്‍സ് ജിയോ അവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ നേരിടേണ്ടി വന്ന പ്രശ്‌നമാണ് മറ്റ് സേവനദാതാക്കള്‍ അവരുടെ നെറ്റ്‌വര്‍ക്ക് ജിയോയുമായി ബന്ധിപ്പിച്ച് നല്‍കാത്തത്. കോള്‍ മുറിഞ്ഞു പോകുന്നതും, മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ വിളിച്ചാല്‍ ലഭിക്കാത്തതും ജിയോയുടെ പ്രധാന പ്രശ്‌നമായി മാറുകയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്തുന്നതിനായി മൂവായിരം കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് ജിയോ നടത്തുവാനായി ഒരുങ്ങുന്നത്. ഇതോടെ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റിലയന്‍സ് ജിയോ ടെലികോം രംഗത്ത് നടത്തിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുവാനാണ് ജിയോയുടെ ലക്ഷ്യം അതിനാല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറല്ല, ഡിജിറ്റല്‍ സേവനങ്ങളാണ് രാജ്യത്തിന് ആവശ്യമായുള്ളത് അതിനാല്‍ തന്നെ തടസ്സങ്ങളില്ലാത്ത സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.