/kalakaumudi/media/post_banners/adc490eb3a398042a28029d7aecd459554f2eb36cd8d52d9193c6fcd3d0e3a71.jpg)
ജിയോ വെൽക്കം ഓഫർ ഡിസംബർ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഓഫർ നിലവിൽ വരുന്നത്. നിലവിലുള്ള ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും ഓഫർ ലഭ്യമാകും.
നേരത്തെ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഓഫർ പ്രഖ്യാപിച്ചത്. ഒരു ചെറിയ വിഭാഗത്തിന്റെ ഉയർന്ന ഉപഭോഗം മൂലം ഭൂരിഭാഗം വരുന്ന മറ്റ് ഉപയോക്താക്കൾക്ക് ശരിയായ രീതിയിൽ ജിയോ ഓഫറിന്റെ ഫലം ലഭിക്കുന്നില്ല എന്നും എല്ലാ ഉപയോക്താക്കൾക്കും തുല്യമായ രീതിയിൽ മികച്ച സേവനം ഉറപ്പാക്കാൻ ഒരു ജിബിയുടെ ഫെയർ യൂസേജ് പോളിസി കൊണ്ടുവരുമെന്നും റിലയൻസ് ചെയർമാൻ പറഞ്ഞിരുന്നു.
ഇതനുസരിച്ച് ഉപഭേക്താക്കൾക്ക് ഒരു ദിവസം സൗജന്യമായി ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധി 4 ജിബിയിൽ നിന്ന് 1 ജിബിയായി കുറയും. ഒരു ജിബിക്ക് ശേഷം 51 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 1 ജിബി 4ജി ഡാറ്റ അധികമായി ലഭിക്കും. 301 രൂപയ്ക്ക് ആറ് ജിബിയും. മാർച്ച് 31 വരെയാണ് ഹാപ്പി ന്യൂ ഇയർ ഓഫറിന്റെ കാലാവധി.