റിലയന്‍സ് ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ്: അനുമതി ഈ മാസം ലഭിക്കും

രാജ്യത്ത് റിലയന്‍സ് ജിയോയുടെ ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും.

author-image
anu
New Update
റിലയന്‍സ് ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ്: അനുമതി ഈ മാസം ലഭിക്കും

മുംബൈ: രാജ്യത്ത് റിലയന്‍സ് ജിയോയുടെ ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററില്‍ (ഇന്‍-സ്പേസ്) നിന്നാണ് അനുമതി ലഭിക്കേണ്ടത്. അനുമതിയ്ക്കായി വേണ്ട രേഖകളെല്ലാം കമ്പനി ഇന്‍-സ്പേസിന് നില്‍കിയിട്ടുണ്ട്.

ഗ്ലോബല്‍ സാറ്റലൈറ്റ് ബാന്‍ഡ് വിഡ്ത് ഇന്ത്യയില്‍ വിന്യസിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അനുമതികള്‍ ലഭിക്കുകയും സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകുകയും ചെയ്തതിന് ശേഷമേ ഇന്‍-സ്പേസിന്റെ അംഗീകാരം ലഭിക്കൂ.

ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹ വിനിമയ കമ്പനിയായ എസ്ഇഎസുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് ജിയോ ഒരു സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. ഉപഗ്രഹങ്ങള്‍ വഴി ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കുകയാണ് ലക്ഷ്യം. യൂടെല്‍സാറ്റ് വണ്‍വെബ്ബ്, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, ആമസോണ്‍ തുടങ്ങിയ കമ്പനികളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.

അതേസമയം ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ടെലികോം വകുപ്പില്‍ നിന്നുള്ള ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍സ് ബൈ സാറ്റലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) ലൈസന്‍സ് ഇതിനകം ലഭിച്ചിട്ടുണ്ട്.

ഭാരതി എയര്‍ടെല്‍ പിന്തുണയുള്ള യൂടെല്‍ സാറ്റ് വണ്‍വെബ്ബിന് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ഇന്‍-സ്പേസിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. സെപ്ക്ട്രം അനുമതി ലഭിച്ചാലുടന്‍ ജിയോസ്പേസ്ഫൈബര്‍ സേവനം ആരംഭിക്കുമെന്ന് ജിയോ പ്രസിഡന്റ് മാത്യൂ ഉമ്മന്‍ വ്യക്തമാക്കി.

technology Latest News