/kalakaumudi/media/post_banners/d5404a8e7b75059a759a649458190df45a8338e044390d5679173daa905dd595.jpg)
മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വലിയൊരു സന്തോഷ വാര്‍ത്ത . വിപണന രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ജിയോഫോണ്‍ പ്രീ ബുക്കിങ്ങ് വീണ്ടും ആരംഭിക്കുന്നു.
ദീപാവലിയ്ക്കു ശേഷമാണ് ജിയോയുടെ പ്രീ ബുക്കിങ്ങ് ആരംഭിക്കുന്നത്. ബുക്ക് ചെയ്ത പല ഉപഭോക്താക്കള്‍ക്കും ജിയോഫോണ്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്, മറ്റു പലര്‍ക്കും കിട്ടാനിരിക്കുന്നു. ഇതിനോടകം ആറ് മില്യണ്‍ ജിയോഫോണുകള്‍ക്കാണ് ബുക്കിങ്ങ് ആയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് മാസം അവസാനത്തോടെയാണ് ജിയോഫോണ്‍ബുക്കിങ് തുടങ്ങിയത്. വില്പന അനിയന്ത്രിതമായതിനെത്തുടര്‍ന്ന് പ്രീബുക്കിങ്ങ് നിര്‍ത്തി വക്കുകയായിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ദീപാവലിയ്ക്കു ശേഷം ജിയോ ഫോണ്‍ പ്രീ ബുക്കിങ്ങ് വീണ്ടും തുടങ്ങുമെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയും ജിയോയുമായി ഏറ്റവുമടുത്ത വൃത്തങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുവരെ ലഭിച്ചിരിക്കുന്ന ആറ് മില്യണ്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്ത് തീര്‍ത്ത ശേഷമായിരിക്കും പുതിയ ബുക്കിങ്ങ് ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദീപാവലിക്കുള്ളില്‍ ഇവ വിതരണം ചെയ്ത് തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഈ മാസം അവസാനത്തോടുകൂടി ജിയോ ഫോണ്‍ പ്രീ ബുക്കിങ്ങ് വീണ്ടും ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നവമ്പര്‍ ആദ്യ ആഴ്ചവരെ ഇത് നീണ്ട് നിന്നേക്കാമെന്നും റിലയന്‍സ് റീട്ടെയില്‍ ചാനല്‍ പാര്‍ട്ട്ണര്‍ പിടിഐയോട് വ്യക്തമാക്കിയതാണ് ഈ കാര്യം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.