മുഖ്യധാരാ ടെലികോം കമ്പനികൾക്കെതിരെ റിലയന്‍സ് ജിയോ

ഇന്ത്യയിലെ മുഖ്യധാരാ ടെലകോം കമ്പിനികളായ വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയ്‌ക്കെതിരെ റിലയന്‍സ് ജിയോ ഇന്‍ഫോകോം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി.

author-image
BINDU PP
New Update
 മുഖ്യധാരാ ടെലികോം കമ്പനികൾക്കെതിരെ റിലയന്‍സ് ജിയോ

ദില്ലി: ഇന്ത്യയിലെ മുഖ്യധാരാ ടെലകോം കമ്പിനികളായ വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയ്‌ക്കെതിരെ റിലയന്‍സ് ജിയോ ഇന്‍ഫോകോം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. ടെലകോം മാര്‍ക്കറ്റില്‍ ഈ കമ്പനികള്‍ സഖ്യകക്ഷികളായി പ്രവര്‍ത്തിക്കുന്നു എന്നാണ് ജിയോ നല്‍കിയ പരാതിയില്‍ ഉള്ളതെന്നാണ് ചില ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ സെപ്റ്റംബറില്‍ സേവനം ആരംഭിച്ചതു മുതല്‍ മറ്റ് സേവനദാതാക്കളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജിയോ നല്‍കിയ പരാതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.വാര്‍ത്തയോട് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റിലയന്‍സ് ജിയോയ്ക്ക് ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ നല്‍കാത്തതിന് ഈ മൂന്ന് കമ്പനികളും 3,050 കോടി രൂപ പിഴ നല്‍കണമെന്ന് നേരത്തേ ട്രായി നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കള്‍ക്കെതിരായ നീക്കമാണ് ഇതെന്നായിരുന്നു ട്രായി വിലയിരുത്തിയത്. 2002-ലെ കോംപറ്റീഷന്‍ ആക്റ്റ് പ്രകാരം ഉപഭോക്താവിന്റെ ഗുണത്തിനു വേണ്ടി മാത്രം ഉല്‍പ്പാദകരിലും സേവനദാതാക്കളിലും ആരോഗ്യകരമായ മല്‍സരം പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ഭാരത സര്‍ക്കാര്‍ കമ്മീഷനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). 2003-ലാണ് ഇത് സ്ഥാപിതമായത്.

airtel reliance jio idea vodafone