/kalakaumudi/media/post_banners/bcf9d8eac4236e75f3e5b1a04a407e793258b16fe2387042b2315390e3cf3f0f.jpg)
പുതുപുത്തൻ രീതിയിലുള്ള എസിയുമായി സോണി. ഇനി എസി ധരിച്ച് ചൂട് കുറയ്ക്കാനുള്ള സാങ്കേതിക വിദ്യയുമായാണ് സോണിയുടെ വരവ്. ചൂട് കൂടിയ സന്ദർഭങ്ങളിൽ നിങ്ങൾ വീടിന് പുറത്താണെങ്കിൽ ഒരു റിയോൺ പോക്കറ്റ് വാങ്ങുന്നത് എന്ത്കൊണ്ടും നല്ലതാണ്.
റിയോൺ പോക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ എസി നമ്മുടെ കൈയിലുള്ള മൊബൈൽ ഫോണിനേക്കാളും ചെറുതാണ്. പ്രത്യേക രീതിയിലുള്ള ഒരു ഷർട്ട് ധരിച്ചതിനൊപ്പമാണ് ഈ കുഞ്ഞൻ എസി ശരീരത്തിനകത്ത് തണുത്ത കാറ്റെത്തിക്കുന്നത്. അതായത് തണുത്ത കാറ്റ്, നിങ്ങൾ പോകുംവഴി എല്ലാം...
ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിയോൺ പോക്കറ്റ് നിങ്ങളുടെ ഫോണിലെ ബ്ലൂടൂത്തുമായി കണക്ട് ചെയ്ത് അന്തരീക്ഷത്തിലെ ഊഷ്മാവ് അറിയാൻ സാധിക്കും. രണ്ട് മണിക്കൂർ ചാർജ് ചെയ്യാൻ വെച്ചാൽ റിയോണിന്റെ ബാറ്ററി 90 മിനിറ്റ് വരെ പ്രവർത്തിക്കും. ഇതിന്റെ വില ഇന്ത്യൻ രൂപ 9000 മാത്രമാണ്.
ജപ്പാൻ കമ്പനിയായ സോണിയുടെ റിയോൺ പോക്കറ്റ്, കാറുകളുടെ ഉള്ളിൽ എസി പ്രവർത്തിപ്പിക്കുന്ന പെൽടിയർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ലിഥിയം-ഇയോൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന റിയോൺ നിലവിൽ ജപ്പാനിൽ മാത്രമേ ലഭ്യമാവുകയുള്ളു.