/kalakaumudi/media/post_banners/9230b9a6ae551fb648e59896b296a2d89c195c725f0ffc1b51436de097d298a8.jpg)
കൊച്ചി: ടെലികോം വ്യവസായത്തില്‍ എന്റര്‍പ്രൈസ് റിസ്‌ക് മാനേജ്‌മെന്റിന്റെ ആവശ്യകതയും പ്രാധാന്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് മാനേജ്മെന്റ് ഇന്ത്യ അഫിലിയേറ്റ് ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുമായി ധാരണാപത്രം ഒപ്പുവച്ചു.
140 ലധികം രാജ്യങ്ങളിലായി ഇആര്‍എം യോഗ്യത നിയന്ത്രിക്കുന്ന ലോകത്തെ മുന്‍നിര പ്രൊഫഷണല്‍ സ്ഥാപനമാണ് ഐആര്‍എം.ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റിലെ സിംഹഭാഗവും കൈവശമുള്ള റിലയന്‍സ് ജിയോ, ഈ വിജ്ഞാന പങ്കാളിത്തത്തിന്റെ ഭാഗമായി ഐആര്‍എം ഇന്ത്യ അഫിലിയേറ്റുമായി ചേര്‍ന്ന് വെബിനാറുകള്‍,ചര്‍ച്ചകള്‍,വ്യവസായ സമ്മേളനങ്ങള്‍എന്നിവ സംഘടിപ്പിക്കും.
ഒപ്പം ടെലികോം മേഖലയിലെ അപകടസാധ്യതകളും അത് ഒഴിവാക്കാനാവശ്യമായ വിവരശേഖരവും ഉള്‍പ്പെടുന്ന ഈആര്‍എം, റിസ്‌ക് ഇന്റലിജന്‍സ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് വിജ്ഞാന വികസനത്തിനായുള്ള സാമഗ്രികളും സംഭാവന ചെയ്യും.
'ഇആര്‍എം പരിശോധനകള്‍ക്കും പഠനത്തിനും ലോകത്തെ പ്രമുഖ പ്രൊഫഷണല്‍ ബോഡിയുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.ഞങ്ങളുടെ അപകട നിവാരണ പ്രക്രിയയും സമ്പ്രദായങ്ങളും അന്തര്‍ദേശീയ നിലവാരത്തിന് തുല്യമാണ്,കൂടാതെ ഐആര്‍എമ്മിനൊപ്പം ആഗോള ചിന്താ നേതൃത്വത്തെ നയിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു'എന്ന് പങ്കാളിത്തത്തെക്കുറിച്ചു റിലയന്‍സ് ജിയോ റിസ്‌ക് മാനേജ്മെന്റ് മേധാവി ശ്രീ. സച്ചിന്‍ മുത്ത പറഞ്ഞു.