/kalakaumudi/media/post_banners/ea00287afb9467ee78f24009a9af5b945cedff2a0f84b2e30162b97b5a4ba11c.jpg)
സ്വന്തം ബ്രാന്റില്‍ സച്ചിന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുകയാണ്. സ്മാര്‍ട്രോണ്‍ എന്ന കമ്പനിയാണ് മൊബൈല്‍ നിര്‍മിക്കുന്നത്. സച്ചിനും ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് സ്മാര്‍ട്രോണ്‍. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്നതിന്റെ ചുരുക്ക രൂപമായ എസ്ആര്‍ടി ഫോണ്‍ എന്നാവും ഫോണിന്റെ പുത്തന്‍ മോഡലിന്റെ പേര്.മെയ് മൂന്നിന് സച്ചിന്‍ തന്നെ ദില്ലിയില്‍ ഫോണ്‍ പുറത്തിറക്കും എന്നാണ് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോണിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആന്‍ഡ്രോയ്ഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ക്കും വാങ്ങാനാകുന്ന വിലയിലുളള ഫോണാകും എസ്ആര്‍ടി എന്നാണ് സൂചന.ഇന്ത്യയില്‍ വലിയ തോതില്‍ വിപണി പിടി്കാന്‍ വിപുലമായ പദ്ധതികളാണ് സ്മാര്‍ട്രോണ്‍ ഒരുക്കുന്നത്. വലിയ മൊബൈല്‍ കമ്പനികളില്‍ നിന്ന് പല ആളുകളേയും കമ്പനി സ്വന്തമാക്കുകയുണ്ടായി. നേരത്തെ പുറത്തിറക്കിയ സ്മാര്‍ട്രോണ്‍ ടി ഫോണാണ് കമ്പനിയുടെ ആദ്യ ഫോണ്‍.