/kalakaumudi/media/post_banners/284c49b89430f67dc24726c57c4474c7f8fe9a24ef52e45b17d9f8dfd7bbe406.jpg)
ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് വമ്പന്‍ സാംസംഗിന്റെ ഗാലക്‌സി എ സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ഗാലക്‌സി എ 20 ഇന്ത്യന്‍ വിപണിയിലെത്തി.12,490 രൂപയാണ് വില. ഇന്ന് മുതല്‍ സാംസംഗ് ഈ സ്റ്റോറിലൂടെയും സാംസംഗ് ഒപ്പേറ ഹൗസിലൂടെയും മറ്റു പ്രമുഖ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും വില്പനയ്‌ക്കെത്തും.
6.4 ഇഞ്ച് ഇന്‍ഫിനിറ്റി വി എച്ച്ഡി ഡിസ്‌പ്ലേ, മൂന്നു ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, എക്‌സിനോസ് ഒക്റ്റാകോര്‍ പ്രോസസര്‍, എട്ട് മെഗാപിക്‌സലിന്റെ സെല്‍ഫി കാമറ, 13 മെഗാപിക്‌സലിന്റെയും 5 മെഗാപിക്‌സലിന്റെ യും രണ്ടു പിന്‍കാമറകള്‍, 4000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് പൈ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എ 20, റെഡ്, ബ്ലൂ , ബ്ലാക് എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
