വിഷൻ ബൂസ്റ്റർ ടെക്നോളജിയോടെ സാംസങ് ​ഗാലക്സി എസ്23 ; വില 49,999 രൂപ മുതൽ

8 ജിബി റാമിനൊപ്പം 128,256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾക്കൊപ്പമെത്തുന്ന സ്മാർട്ട്ഫോൺ മിന്റ്, പർപ്പിൾ.ഗ്രാഫൈറ്റ് നിറങ്ങളിൽ ലഭിക്കും.

author-image
Greeshma Rakesh
New Update
വിഷൻ ബൂസ്റ്റർ ടെക്നോളജിയോടെ സാംസങ് ​ഗാലക്സി എസ്23 ; വില  49,999 രൂപ മുതൽ

തിരുവനന്തപുരം: സാംസങ് പുതിയ ഗാലക്സി എസ്23 എഫ്ഇ പുറത്തിറക്കി. പ്രീമിയം ഫീച്ചറുകൾ, മികച്ച് ഡിസൈൻ, സുഗമമായ ഗെയിമിംഗ് പ്രകടനം എന്നിവയുള്ള ഗാലക്സി എസ്23 എഫ്ഇ 49,999 രൂപ മുതൽ ലഭ്യമാണ്. 8 ജിബി റാമിനൊപ്പം 128,256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾക്കൊപ്പമെത്തുന്ന സ്മാർട്ട്ഫോൺ മിന്റ്, പർപ്പിൾ, ഗ്രാഫൈറ്റ്, ക്രീം  നിറങ്ങളിൽ ലഭിക്കും.

6.4-ഇഞ്ച് അമോലെഡ് 2എക്സ് ഡിസ്പ്ലേ, വിഷൻ ബൂസ്റ്റർ ടെക്നോളജി, 50 എംപി പ്രൊ-ഗ്രേഡ് ക്യാമറ, നൈറ്റോഗ്രാഫി ഫീച്ചർ,ഡിജിറ്റൾ ഇമേജ് സ്റ്റെബിലൈസേഷൻ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ക്യാമറ അസിസ്റ്റന്റ് ആപ്പ്, 4എൻഎം ചിപ്സെറ്റ്, 4500 എംഎച്ച് ബാറ്ററി , ഗൊറില്ല ഗ്ലാസ് 5, ഡിഫൻസ്-ഗ്രേഡ് നോക്സ് സെക്യൂരിറ്റി എന്നിവയാണ് ഗാലക്സി എസ്23 എഫ്ഇയുടെ മറ്റ് സവിശേഷതകൾ.

SAMSUNG smartphone technology Samsung Galaxy S23 FE Mobile Gadget