വിപണിയിൽ ഇടം നേടാൻ മൂന്ന് പുതിയ മോഡലുകളുമായി സാംസങ്ങ്

നോട്ട് 7 നു ശേഷം സാംസങ്ങ് ആദ്യമായി പുതിയ മോഡലുകള്‍ പുറത്തിറക്കുന്നു. ഗാലക്‌സി എ ശ്രേണിയില്‍ പെട്ട വെള്ളവും പൊടിയും അകത്ത് കയറാത്ത മൂന്ന് മോഡലുകള്‍ മാസാവസാനത്തോടെ വിപണിയിലെത്തും.

author-image
Greeshma G Nair
New Update
വിപണിയിൽ ഇടം നേടാൻ മൂന്ന് പുതിയ മോഡലുകളുമായി സാംസങ്ങ്

നോട്ട് 7 നു ശേഷം സാംസങ്ങ് ആദ്യമായി പുതിയ മോഡലുകള്‍ പുറത്തിറക്കുന്നു. ഗാലക്‌സി എ ശ്രേണിയില്‍ പെട്ട വെള്ളവും പൊടിയും അകത്ത് കയറാത്ത മൂന്ന് മോഡലുകള്‍ മാസാവസാനത്തോടെ വിപണിയിലെത്തും.

പ്രധാന മോഡലായ ഗാലക്‌സി എസ്സിന് പകരമായാണ് എ3, എ5, എ7 എന്നീ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. 16 മെഗാപിക്‌സല്‍ ക്യാമറയടങ്ങുന്ന എ3, എ5, എ7 ഫോണുകള്‍ക്ക് യഥാക്രമം 4.7,5.2, 5.7 ഇഞ്ച് ഡിസ്‌പ്ലേയാണുണ്ടാവുക. ഗാലക്‌സി എസ്സിലുള്ള ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ലോഹ ഫ്രെയിം എന്നീ സവിശേഷതകള്‍ എ സിരീസ് മോഡലുകള്‍ക്കുണ്ടാവും. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി.

നോട്ട് 7 മോഡലുകള്‍ പൊട്ടിത്തെറിക്കുന്നത് വ്യാപകമായതോടെ കമ്പനി ഫോണുകള്‍ പിന്‍വലിച്ചിരുന്നു. തീ പിടിക്കുന്നതിനു കാരണം അറിയാനായി നോട്ട് 7 മോഡലുകള്‍ പൊട്ടിത്തെറിക്കുന്നത് വ്യാപകമായതോടെ കമ്പനി ഫോണുകള്‍ പിന്‍വലിച്ചിരുന്നു. തീ പിടിക്കുന്നതിനു കാരണം അറിയാനായി സാംസങ്ങ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

SAMSUNG NOTE 7