/kalakaumudi/media/post_banners/eb90d563f73785d6bf96a475b4a625f396ccf7cf3364271a3b8d0c86a71165f0.jpg)
സാംസങ് ഗാലക്സി എസ് സീരിസ് ഫോണിലെ ഒരു പ്രത്യേകതയ്ക്കെതിരെ ആരോപണവുമായി ഉപയോക്താവ് രംഗത്ത്.ചന്ദ്രന്‍റെ അടക്കം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഗാലക്‌സി എസ് സീരീസ് സ്‌മാർട്ട്‌ഫോണുകളിലെ സ്‌പേസ് സൂം ഫീച്ചർ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആരോപണം.
ഈ സവിശേഷത ആദ്യം സാംസങ് ഗാലക്സി എസ് 20 അൾട്രായിലായിരുന്നു വന്നത്.പിന്നീട് കമ്പനിയുടെ തുടർന്നുള്ള എല്ലാ 'അൾട്രാ' മോഡലുകളിലും ഇത് ഫീച്ചർ നല്‍കിയിട്ടുണ്ട്.സ്‌മാർട്ട്‌ഫോണിന്റെ പ്രമോഷൻ സമയത്ത് ദക്ഷിണ കൊറിയൻ കമ്പനി ഈ സവിശേഷതയെ തെറ്റായി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം ഉയരുന്നത്.
ശനിയാഴ്ച റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് പങ്കിട്ട പോസ്റ്റിൽ 2021ലെ ഒരു എംഎസ് പവര്‍യൂസര്‍ ലേഖനം പരാമർശിക്കുന്നുണ്ട്.എന്നാൽ അത്പ്രകാരം സാംസങ് ഗ്യാലക്സി എസ്21 അൾട്രായിലെ 100എക്സ് സ്പേസ് സൂം സവിശേഷത ഉപയോഗിച്ച് ക്ലിക്കുചെയ്‌ത ചിത്രങ്ങൾ കൃത്രിമമാണെന്നാണ് അവകാശപ്പെടുന്നത്.
ഉപയോക്താവ് ചന്ദ്രന്റെ ഡിജിറ്റൽ ഇമേജിൽ ഈ ഫീച്ചർ പരീക്ഷിച്ചതായും അവകാശപ്പെടുന്നു.എന്നാല്‍ സാംസങ്ങ് അവകാശപ്പെടുന്നത് പോലെ മികച്ച ചിത്രം ലഭിച്ചില്ലെന്നാണ് ആരോപിക്കുന്നത്.പോസ്റ്റിന് നിലവിൽ 10,000ലധികം അനുകൂല വോട്ടുകളുണ്ട് കൂടാതെ പ്ലാറ്റ്‌ഫോമിൽ 1,100 ലധികം കമന്റുകളുമുണ്ട്.