/kalakaumudi/media/post_banners/da05e2bb971fc61230a01a50af96c37204aca27a88fa8533ac117c392bc8c416.jpg)
സാറാഹാഹ്.....കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കേട്ടിരിക്കും ഈ ഒരു പേര് . ഏതാനും മാസം മുമ്പ് ആരംഭിച്ച ഒരു ആപ്ലിക്കേഷനാണിത്. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയതാണ് ഈ ആപ്പ്. പുറത്തിറങ്ങി മാസങ്ങളേ ആയുള്ളു എങ്കിലും വലിയ സ്വീകാര്യതയാണ് ഈ ആപ്പിന് ലഭിക്കുന്നത്.
ഈജിപ്ത്, സൌദി അറേബ്യ എന്നിവിടങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സറാഹാഹ് ഇപ്പോള്‍ ഇന്ത്യയില്‍ ഒരു വലിയ തരംഗമായിരിക്കുകയാണ്.
സൗദി സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാഹ് എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പരസ്യമായി തുറന്നു പറയാന്‍ മടിക്കുന്ന അഭിപ്രായങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നില്‍ ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താന്‍ സറാഹാഹ് സഹായിക്കും എന്നാണ് ആപ്പിനെ കുറിച്ചുള്ള വിവരണത്തില്‍ ഡെവലപ്പര്‍മാര്‍ പറയുന്നത്.
ജൂലായില്‍ മുപ്പത് രാജ്യങ്ങളിലാണ് സറാഹാഹ് ആപ്പ് പുറത്തിറക്കിയത്. സറാഹാഹ് പ്രൊഫൈല്‍ സ്നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കള്‍ ഇതിനോടകം സറാഹാഹ് ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും സറാഹാഹ് ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാം. ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവുമുണ്ട്. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്സിലാണ് കാണുക. അവ നിങ്ങള്‍ക്ക് ഫ്ലാഗ് ചെയ്യുകയോ ഡെലിറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ ആവാം.
അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ഈ ആപ്പ് പലവിത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്.