'സോഫിയ': ചരിത്രത്തിലാദ്യമായി റോബോട്ടിന് പൗരത്വം നല്‍കി സൗദി അറേബ്യ

ചരിത്രത്തില്‍ ആദ്യമായി മനുഷ്യ നിര്‍മ്മിത റോബോട്ടിന് സൗദി അറേബ്യ പൗരത്വം കൊടുത്തു. തനിക്ക് സൗദി പൗരത്വം ലഭിച്ചതായി സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് തന്നെയാണ്

author-image
Anju N P
New Update
'സോഫിയ': ചരിത്രത്തിലാദ്യമായി റോബോട്ടിന് പൗരത്വം നല്‍കി സൗദി അറേബ്യ

സൗദി അറേബ്യ : ചരിത്രത്തില്‍ ആദ്യമായി മനുഷ്യ നിര്‍മ്മിത റോബോട്ടിന് സൗദി അറേബ്യ പൗരത്വം കൊടുത്തു. തനിക്ക് സൗദി പൗരത്വം ലഭിച്ചതായി സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. വന്‍ നിക്ഷേപ പദ്ധതികളുമായി സൗദി അറേബ്യയെ മാറ്റിമറിക്കാനൊരുങ്ങുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്. രാജൃത്തിന്റെ മെഗാ പ്രോജക്ടായ നിയോം സിറ്റിയുടെ ഭാഗമായാണ് സോഫിയയുടെ വരവ്.

ലോകത്തെ ഏറ്റവും ഇന്റലിജന്റായ യന്ത്രമനുഷ്യനാണ് സോഫിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ വിപല്‍കരമായ സാങ്കേതിക വിദ്യയോടെയാണ് സോഫിയയുടെ ജനനം. ലോകത്ത് ആദൃമായി പൗരത്വം ലഭിച്ച യന്ത്രമനുഷ്യനാണ് സോഫിയയെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്ത്വാനി പറഞ്ഞു. നിയോം പദ്ധതിയുടെ ഭാവികാര്യങ്ങള്‍ വിശദീകരിക്കുവാന്‍ കഴിവുള്ള റോബോട്ടായിരിക്കും സോഫിയ എന്നും സഊദ് അല്‍ ഖഹ്ത്വാനി കൂട്ടിച്ചേര്‍ത്തു.

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സംസാരത്തിനനുസരിച്ച് മുഖഭാവങ്ങളില്‍ മാറ്റം വരുത്താനും സോഫിയക്കു കഴിയും. കഴിഞ്ഞ ദിവസം നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷേറ്റീവ് സമ്മേളനത്തില്‍ സോഫിയയെ അവതരിപ്പിച്ചിരുന്നു. കൂടാതെ ലൈവ് അഭിമുഖവും ഉണ്ടായിരുന്നു. സോഫിയക്കൊപ്പം സെല്‍ഫിയെടുക്കുവാനും ചോദ്യങ്ങള്‍ ചോദിക്കുവാനും ചടങ്ങിനെത്തിയവര്‍ മറന്നില്ല.

robot sophia