ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണിയിൽ

ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണയിലെത്തും. 8000 രൂപയ്ക്ക് സ്‌നാപ്പ്ഡ്രാഗണ്‍ 625 പ്രോസെസ്സര്‍ അടക്കമുള്ള സൗകര്യങ്ങളുമായിയാണ് റെഡ്മി 4 വിപണയിലെത്തുന്നത്

author-image
BINDU PP
New Update
ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണിയിൽ

ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണയിലെത്തും. 8000 രൂപയ്ക്ക് സ്‌നാപ്പ്ഡ്രാഗണ്‍ 625 പ്രോസെസ്സര്‍ അടക്കമുള്ള സൗകര്യങ്ങളുമായിയാണ് റെഡ്മി 4 വിപണയിലെത്തുന്നത്. റെഡ്മി എക്‌സ് സീരിസില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കൂടിയ ഫോണാണ് റെഡ്മി 4. ചൈനീസ് കമ്പനിയായ ഷവോമി മെയ് 16ന് ഇന്ത്യയില്‍ വെച്ച് നടത്തുന്ന ചടങ്ങിലായിരിക്കും ഫോണ്‍ പുറത്തിറക്കുക.3ജിബി റാമും 32ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമുള്ള റെഡ്മി 4, 128 ജിബി വരെ വികസിപ്പിക്കാവുന്ന എക്‌സ്റ്റേര്‍ണല്‍ മെമ്മറിയും അവകാശപ്പെടുന്നുണ്ട്. കാഴ്ച്ചയില്‍ പുതുമകളൊന്നും അവകാശപെടാന്‍ ഇല്ലാത്ത റെഡ്മി 4, പരമ്പരയിലെ മുന്‍ ഫോണുകള്‍കളുടെ സമാന ഡിസൈനിലാണ് പുറത്തിറങ്ങാനിരിക്കുന്നത്. എങ്കിലും അഞ്ച് ഇഞ്ച് 1080പിക്‌സല്‍ ഡിസ്‌പ്ലേയും, ഒക്ടാക്കോര്‍ സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസസറിന്റെ പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ വിലയും ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ സാധിക്കുമെന്ന് ഷവോമി കരുതുന്നത്.

sevomi redmi