ശാസ്ത്രയാന്‍ സമ്മേളനം ജനുവരി 21-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ശാസ്ത്രഗവേഷണം സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെമിനാര്‍ കോംപ്ളക്സില്‍ നടത്തുന്ന ശാസ്ത്രയാന്‍ പരിപാടി ജനുവരി 21-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

author-image
S R Krishnan
New Update
 ശാസ്ത്രയാന്‍ സമ്മേളനം ജനുവരി 21-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: ശാസ്ത്രഗവേഷണം സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെമിനാര്‍ കോംപ്ളക്സില്‍ നടത്തുന്ന ശാസ്ത്രയാന്‍ പരിപാടി ജനുവരി 21-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും. സമ്മേളനത്തിന്റെ ഭാഗമായി ഗവേഷണമികവുകള്‍ എടുത്തു കാണിക്കുന്ന അക്കാദമിക് പ്രദര്‍ശനവും ഉണ്ടാവും. സര്‍വകലാശാല പ്രസിദ്ധീകരണവകുപ്പിന്റെ നൂറാമത് പുസ്തകം ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എഡിറ്റു ചെയ്ത 'തണ്ണീര്‍ത്തടങ്ങളും ജൈവ വൈവിധ്യവും' മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ശാസ്ത്രയാനോടനുബന്ധിച്ച് കൊച്ചി സര്‍വകലാശാലയുടെ പഠന-ഗവേഷണങ്ങളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ ചിത്രത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കും. എംഎല്‍എമാരായ വി.കെ.ഇബ്രാഹിംകുഞ്ഞ്, എം.സ്വരാജ്, എല്‍ദോ എബ്രഹാം, കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത, പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ്, ശാസ്ത്രയാന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.

shathrayan-conference-cusat-pinarayi-vijayan-kerala