/kalakaumudi/media/post_banners/a549001c9d4dca65d80e4d74a290ed4ff5ca8d0ed37290ae9376a57d0773ad6a.jpg)
ഇപ്പ്പോൾ ഷവോമി എളുപ്പത്തിൽ എക്സ്ചേഞ്ച് ചെയ്യാം. ഷവോമി യുസേഴ്‌സിന് ഇതൊരു സന്തോഷവാർത്തയാണ്. ഔദ്യോഗിക വെബ്സൈറ്റ് ആയ എംഐ ഡോട്ട് കോമിലൂടെ എക്സ്ചേഞ്ച് ഓഫര്‍ സൗകര്യമൊരുക്കി ഷവോമി. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്റ് എക്സ്ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം.പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്ഫോണുകള്‍ മാത്രമേ എക്സ്ചേഞ്ച് ചെയ്യാന്‍ സാധിക്കുകയുള്ളു. എല്ലാ വിധ സ്ക്രീന്‍ ലോക്കുകളും അക്കൗണ്ടുകളും കൈമാറ്റം ചെയ്ത ശേഷമാണ് കൈമാറ്റം ചെയ്യേണ്ടത്. ഒരു സമയം ഒരു ഫോണ്‍ മാത്രമേ കൈമാറ്റം ചെയ്യാനാവൂ എന്ന നിബന്ധനയുമുണ്ട്.