/kalakaumudi/media/post_banners/1c4bb3d80df6d3d24ff7434202425284da2a0f14934833c8e6c037a83028c70f.jpg)
കുറഞ്ഞവിലയിൽ ഷവോമി വൈഫൈ എംഐ റൂട്ടര്‍ 3 സി റൂട്ടർ വിപണിയിൽ എത്തുന്നു. ഷവോമി ഇതാദ്യമായാണ് ഇത്തരത്തിലുള്ള റൂട്ടർ കൊണ്ടുവരുന്നത്. വെറും 999 രൂപക്ക് റൂട്ടർ കൈയ്യിലെത്തും. വിപണിയിൽ ഇത്രയും വില കുറഞ്ഞ റൂട്ടർ ഇതാദ്യമായാണ് എത്തുന്നത്. ഇങ്ങനെ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് ഷവോമി കാണുന്നത്.
ഇതിന്റെ സവിശേഷതകൾ ...
'എംഐ റൂട്ടര്‍ 3 സി'.300 എംബിപിഎസ് സപ്പോര്‍ട്ടോടുകൂടിയ ഈ 802.11 വൈഫൈ റൂട്ടറില്‍ വീടുകളിലേക്കുള്ള ഉപയോഗം മുന്‍നിര്‍ത്തി നിര്‍മ്മിച്ച നാല് മികച്ച ആന്റിനകള്‍ ഈ ഉത്പന്നത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുഫോണില്‍ നിന്നും സ്മാര്‍ട്ട് എംഐ വൈഫൈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് ഈ റൂട്ടര്‍ ആക്സസ് ചെയ്യാന്‍ കഴിയും.ഒന്നിലധികം ഉപകരണങ്ങള്‍ കണക്റ്റുചെയ്തിട്ടുണ്ടെങ്കിലും സിഗ്നല്‍ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് ഈ നാല് ആന്റിനകള്‍ ചേര്‍ന്നുള്ള രൂപകല്‍പ്പന സഹായിക്കും.