ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 5 നാളെ മുതല്‍ വിപണിയില്‍

5.7 ഡിസ്‌പ്ലേയില്‍ ഷവോമി റെഡ്മി 5 മൊബൈല്‍ വിപണിയില്‍ ഇടം നേടുവാന്‍ എത്തുകയാണ്. നാളെ മുതല്‍ ഷവോമിയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ എംഐ.കോമിലും ഇത് ലഭ്യമാകുന്നതാണ്.

author-image
ambily chandrasekharan
New Update
ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 5 നാളെ മുതല്‍ വിപണിയില്‍

5.7 ഡിസ്‌പ്ലേയില്‍ ഷവോമി റെഡ്മി 5 മൊബൈല്‍ വിപണിയില്‍ ഇടം നേടുവാന്‍ എത്തുകയാണ്. നാളെ മുതല്‍ ഷവോമിയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ എംഐ.കോമിലും ഇത് ലഭ്യമാകുന്നതാണ്. കൂടാതെ 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ യെശ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് അത് വഴി റെഡ്മി 5 വാങ്ങിക്കുകയാണെങ്കില്‍ നല്‍കുന്നതാണ്. 2 ജിബിയുടെ റാംമ്മില്‍ 16 ജിബിയുടെ സ്റ്റോറേജില്‍ കൂടാതെ 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ സ്റ്റോറേജിലും,4 ജിബിയുടെ 64 ജിബി വേരിയന്റും വിപണിയില്‍ എത്തുന്നു .
കൂടാതെ 5.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയും,18.9 ഡിസ്‌പ്ലേ റെഷിയോയുമാണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത്. ഇതിനുപുറമെ 720x1440 പിക്‌സല്‍ റെസലൂഷനും ഇതിനുണ്ട്. ഇപ്പോള്‍ വിപണിയില്‍ ഇതിന്റെ 3 മോഡലുകളാണ് എത്തുന്നത്.കൂടാതെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും റെഡ്മി 5ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ മോഡല്‍ 3300എംഎച്ച് ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്.2ജിബി റാം 16 ജിബി ഇന്റേണല്‍ സ്റ്റേറേജുമുള്ള മോഡലിന് 7,999ഉം 3ജിബി(32ജിബി ഇന്റേണല്‍ സ്റ്റോറേജ്) മോഡലിന് 8999 ഉം 4ജിബി റാം(64 ജിബി ഇന്റേണല്‍ സ്റ്റേറേജ്) മോഡലിന്10,999 രൂപയുമാണ് ഇന്ത്യയിലെ വില.

 

shavomi new redmi 5