/kalakaumudi/media/post_banners/facebbf910437463bd13ede9d164e16c91a863970cd62a4d99e7921b87b63054.jpg)
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി S2 ജൂണ്‍ 7ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നതാണ്. 10000 രൂപ വരെ വില പ്രതീക്ഷിക്കാവുന്ന മോഡലാണിത്. മാത്രമല്ല 18: 9 അനുപാതത്തില്‍ 5.99 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. റോസ് ഗോള്‍ഡ്, ഷാംപെയ്ന്‍ ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളിലാണ് S2 ലഭ്യമാവുക. കൂടാതെ ഈ പുതിയ മോഡലില്‍ 12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ എന്നീ ഡ്യുവല്‍ ക്യാമറയും സോഫ്റ്റ് ഫ്ലാഷുള്ള 16 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3080 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ട്.2GHz ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 625 ലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി ഉള്ള 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറിയുമാണ് ഈ ഫോണിലുള്ളത്.