/kalakaumudi/media/post_banners/5d72c1e740594ba823067c256eff5b0dba099353e76e2d9a6576c02c69e8a05e.jpg)
കൊച്ചി: ജലസംരക്ഷണ സാങ്കേതികവിദ്യയുമായി സ്മാര്‍ട്ടര്‍ഹോംസ് ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ചു. സ്മാര്‍ട്ട് വാട്ടര്‍ മീറ്ററിംഗ് ടെക്നോളജി കമ്പനിയായ സ്മാര്‍ട്ടര്‍ഹോംസ് ടെക്നോളജീസ് കൊച്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
സ്മാര്‍ട്ടര്‍ഹോംസിന്റെ ഐ.ഒ.ടി അധിഷ്ഠിത വാട്ടര്‍മീറ്ററായ 'വാട്ടര്‍ഓണ്‍' ബഹുനില അപ്പാര്‍ട്ട്മെന്റുകളില്‍ വെള്ളം പാഴാകുന്നത് 35 ശതമാനം വരെ കുറയ്ക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ജലസംരക്ഷണത്തിന് മുതല്‍ക്കൂട്ടാകുന്ന 'വാട്ടര്‍ഓണ്‍' ഉപഭോഗ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കൃത്യമായ വാട്ടര്‍ ബില്ലിംഗും സാധ്യമാക്കും.
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൊച്ചിയിലെ തുടക്കം ആവേശം പകരുന്നതാണെന്ന് സ്മാര്‍ട്ടര്‍ഹോംസ് സി.ഒ.ഒ ജിതേന്ദര്‍ തിര്വാനി പറഞ്ഞു.