/kalakaumudi/media/post_banners/16a7fbc393867736e265f7c738e2c61304c421ad082625ed35a8308fd18a6c6a.jpg)
ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ സോണി ഇന്ത്യയിലെ തങ്ങളുടെ എല്‍ഇഡി ടിവി ശൃംഖല വിപുലപ്പെടുത്താന്‍ പുതിയ X9000F സീരീസുമായി എത്തുന്നു. 55, 65,85 ഇഞ്ച് വലുപ്പമുള്ള മൂന്ന് വ്യത്യസ്ത മോഡലുകളായാണ് X9000F എല്‍ഇഡി ടിവി അവതരിക്കുന്നത്. സോണി KD-55X9000F ടിവി 2,39,900 രൂപ പ്രൈസ് ടാഗിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇതിനകം തന്നെ ഈ എല്‍ഇഡി ടിവി വിപണിയിലെത്തി കഴിഞ്ഞു.
KD-65X9000F, KD-85X9000F എന്നീ രണ്ട് മോഡലുകള്‍ വരും ദിവസങ്ങളില്‍ വിപണിപിടിക്കുന്നതായിരിക്കും. ഇവയുടെ വില വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. 4K HDR (3840x2160) റെസല്യൂഷന്‍ ആണ് സോണിയുടെ ഈ ബ്രാന്‍ഡ് ന്യൂ ടിവിക്കുള്ളത്. 10W+10W ആണ് ഈ എല്‍ഇഡി ടിവിയുടെ ഓഡിയോ പവര്‍ ഔട്ട്പുട്ട്.
16ജിബി സ്റ്റോറേജ്, വൈഫൈ, വയര്‍ലെസ് ലാന്‍, ഡോള്‍ബി, ബാസ് റിഫ്‌ലെക്‌സ് സ്പീക്കറുകള്‍, യുഎസ്ബി പോര്‍ട്ട് എന്നീ ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 7.0 നുഗട്ടിലാണ് ഈ ടിവി പ്രവര്‍ത്തിക്കുന്നത്. ബ്രാവിയ സ്റ്റാന്‍ഡോട് കൂടിയാണ് ഈ മൂന്ന് മോഡലുകളും അവതരിച്ചിരിക്കുന്നത്.