35 എംഎം ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സര്‍; പുതിയ വ്‌ളോഗ് ക്യാമറ അവതരിപ്പിച്ച് സോണി

പരസ്പരം മാറ്റാവുന്ന ലെന്‍സും, മികച്ച പ്രകടനമുള്ള 35 എംഎം ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സറുമാണ് പ്രധാന സവിശേഷത.

author-image
Greeshma Rakesh
New Update
35 എംഎം ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സര്‍; പുതിയ വ്‌ളോഗ്  ക്യാമറ അവതരിപ്പിച്ച് സോണി

കൊച്ചി: ഏറ്റവും മികച്ച ദൃശ്യഭംഗിയോടെ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിന് സോണി ഇന്ത്യ ഇസഡ്‌വി–ഇ1 എന്ന പുതിയ ഫുള്‍ ഫ്രെയിം വ്‌ളോഗ് ക്യാമറ അവതരിപ്പിച്ചു. പരസ്പരം മാറ്റാവുന്ന ലെന്‍സും, മികച്ച പ്രകടനമുള്ള 35 എംഎം ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സറുമാണ് പ്രധാന സവിശേഷത.

സിനിമാറ്റിക് വ്‌ളോഗ് സെറ്റിങ്, ഇന്നോവേറ്റീവ് എഐ പ്രോസസിങ് യൂണിറ്റ്, റിയല്‍ടൈം ട്രാക്കിങ്, റെകഗ്‌നിഷന്‍ ഫീച്ചേര്‍സ്, വേരി-ആംഗിള്‍ ടച്ച് എല്‍സിഡി സ്‌ക്രീന്‍, സുഗമമായ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ക്രിയേറ്റേഴ്‌സ് ക്‌ളൗഡ് ഫീച്ചര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഇസഡ്വി-ഇ1 ക്യാമറ വാങ്ങുമ്പോള്‍ പ്രത്യേക അവതരണ ഓഫറായി 19,170 രൂപയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കും.

28-60 എം.എം സൂം ലെന്‍സിനൊപ്പം ഇസഡ്‌വി-ഇ1എല്‍ മോഡല്‍ 2,43,990 രൂപയ്ക്കും, ഇസഡ് വി-ഇ1 മോഡലിന് മാത്രമായി 2,14,990 രൂപയുമാണു വില. സോണി സെന്ററുകള്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയിലും പ്രമുഖ ഇലക്രേ്ടാണിക് സ്റ്റോറുകളിലും ലഭ്യമാണ്.

sony Technology News Sony zv e1 Vlogging Camera