സോണി ഇന്ത്യ പുതിയ കാര്‍ എവി റിസീവര്‍

സോണി ഇന്ത്യ കാര്‍ എ.വി റിസീവറുകളുടെ നിരയിലേക്ക് പുതിയ എക്സ്.എ.വി.എ.എക്സ്8500 മോഡല്‍ അവതരിപ്പിച്ചു.

author-image
anu
New Update
സോണി ഇന്ത്യ പുതിയ കാര്‍ എവി റിസീവര്‍

 

കൊച്ചി: സോണി ഇന്ത്യ കാര്‍ എ.വി റിസീവറുകളുടെ നിരയിലേക്ക് പുതിയ എക്സ്.എ.വി.എ.എക്സ്8500 മോഡല്‍ അവതരിപ്പിച്ചു. ഉപയോക്താവിന് നിരവധി ഇഷ്ടാനുസൃതമാക്കാവുന്ന ഫീച്ചറുകള്‍ ഉപയോഗിച്ച് ഏറ്റവും മികച്ച ഓഡിയോ,വീഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സംവിധാനം.

ആന്റിഗ്ലെയര്‍ ഡിസ്പ്ലേയോടു കൂടിയ ഹൈഡെഫനിഷന്‍ കപ്പാസിറ്റീവ് 10.1 ഇഞ്ച് ടച്ച് സ്‌ക്രീനാണ് എക്സ്എവിഎഎക്സ്8500ന് ആപ്പിള്‍ കാര്‍പ്ലേ, ഓരോ യാത്രയ്ക്കും അനുയോജ്യമായ തരത്തില്‍ കാഴ്ചാ ആംഗിള്‍ എളുപ്പത്തില്‍ ക്രമീകരിക്കാനും സാധിക്കും. സൗണ്ട് കസ്റ്റമൈസ് ചെയ്യാനുള്ള നിരവധി ഓപ്ഷനുകളും എക്സ്എവിഎഎക്സ്8500 വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച ശബ്ദ നിലവാര അനുഭവത്തിനായി എല്‍.ഡി.എ.സി സാങ്കേതിവിദ്യയും പുതിയ എവി റിസീവറില്‍ സജജീകരിച്ചിട്ടുണ്ട്. 99,990 രൂപയാണ് വില.

technology Latest News sony india