സോണിയുടെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ സോണി മിഡ് സെഗ്മെന്റില്‍ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളെ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്പീരിയ ആര്‍1, ആര്‍1പ്ലസ് എന്നീ പേരുകളിലവതരി

author-image
Anju N P
New Update
സോണിയുടെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ സോണി മിഡ് സെഗ്മെന്റില്‍ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകളെ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്പീരിയ ആര്‍1, ആര്‍1പ്ലസ് എന്നീ പേരുകളിലവതരിച്ചിരിക്കുന്ന ഫോണുകള്‍ക്ക് 12,990 രൂപ, 14,990 രൂപ നിരക്കിലാണ് വില. ബ്ലാക്ക്, സില്‍വര്‍ കളര്‍ ഓപ്ഷനുകളിലാണ് രണ്ട് സ്മാര്‍ട്ട്‌ഫോണുകളും എത്തിയിരിക്കുന്നത്. എല്ലാ പ്രമുഖ മൊബൈല്‍ സ്റ്റോറുകളിലും സോണി സെന്ററുകളിലും രണ്ട് ഹാന്‍ഡ്‌സെറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ-കോമേഴ്‌സ് സൈറ്റുകളിലും ഫോണുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. നവംബര്‍ 10 മുതലാണ് വില്പനയാരംഭിക്കുക. പ്രീഓര്‍ഡര്‍ ഓക്ടോബര്‍ 27 ന് ആരംഭിച്ചു, ആമസോണില്‍ സ്‌പെഷ്യല്‍ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

എക്‌സ്പീരിയ ആര്‍1, ആര്‍1പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറെകുറെ എല്ലാ സവിശേഷതകളും ഒരുപോലെയാണെങ്കിലും സ്റ്റോറേജിന്റെ കാര്യത്തില്‍ മാത്രമാണ് ഇവ വ്യത്യസ്തപ്പെട്ടിരിക്കുന്നത്.

5.2 ഇഞ്ച് ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 430, ആന്‍ഡ്രോയിഡ് ഓറിയോ 8.0, 16ജിബി സ്റ്റോറേജ്, 2ജിബിറാം, 13MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 2620mAh ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് എക്‌സ്പീരിയ ആര്‍1ന്റെ സവിശേഷതകള്‍. 5.2 ഇഞ്ച് ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 430, ആന്‍ഡ്രോയിഡ് ഓറിയോ 8.0, 32ജിബി സ്റ്റോറേജ്, 3ജിബിറാം, 13MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 2620mAh ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് എക്‌സ്പീരിയ ആര്‍1 പ്ലസ് സവിശേഷതകള്‍.

sony xperia