5,599 രൂപക്ക് സ്‌പൈസ് F311 സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സ്‌പൈസ് ഡിവൈസ് ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണിനെ പുറത്തിറക്കി. F311 എന്ന പേരില്‍ അവതരിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കു

author-image
Anju N P
New Update
5,599 രൂപക്ക് സ്‌പൈസ് F311 സ്മാര്‍ട്ട്‌ഫോണ്‍

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സ്‌പൈസ് ഡിവൈസ് ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്‌ഫോണിനെ പുറത്തിറക്കി. F311 എന്ന പേരില്‍ അവതരിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. 5,599 രൂപയാണ് സ്‌പൈസ് F311 സ്മാര്‍ട്ട്‌ഫോണിന്റെ വില. റോസ് ഗോള്‍ഡ്, ബ്ലാക്ക്, ഫാന്റം റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമായിട്ടുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്നു മുതല്‍ രാജ്യത്തെ എല്ലാ മൊബൈല്‍ സ്റ്റോറുകളിലും ലഭ്യമാകും.

 

5.45 ഇഞ്ച് ഡിസ്‌പ്ലെ ,ക്വാഡ് കോര്‍ 1.1GHz മീഡിയടെക് പ്രോസസര്‍ , ആന്‍ഡ്രോയിഡ് 8.0 ഓറിയോ ,1GB റാം ,16GB സ്റ്റോറേജ് ,5എംപി റിയര്‍ ക്യാമറ ,5എംപി ഫ്രണ്ട് ക്യാമറ ,2400mAh ബാറ്ററി എന്നിവയാണ് സവിശേഷതകള്‍

spice f311