സ്റ്റാര്‍ലിങ്ക് ഡയറക്ട് ടു സെല്‍; ആറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ്എക്‌സ്

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സ് ആറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു.

author-image
anu
New Update
സ്റ്റാര്‍ലിങ്ക് ഡയറക്ട് ടു സെല്‍; ആറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ്എക്‌സ്

 

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സ് ആറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ടെലികോം ടവറിനു പകരം ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് മൊബൈല്‍ സിഗ്‌നല്‍ ലഭിക്കുന്ന 'സ്റ്റാര്‍ലിങ്ക് ഡയറക്റ്റ് ടു സെല്‍' സേവനത്തിനായാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ആദ്യമായാണ് ഈ സേവനമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.

ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങള്‍ മൊബൈല്‍ ടവറുകളായി പ്രവര്‍ത്തിക്കും. കടലെന്നോ കരയെന്നോ വ്യത്യാസമില്ലാതെ ഭൂമിയില്‍ എവിടെയും മൊബൈല്‍ കവറേജ് ലഭിക്കുമെന്നതാണ് ഡയറക്റ്റ് ടു സെല്‍ സേവനത്തിന്റെ മെച്ചം. ഇക്കൊല്ലം തന്നെ മെസേജിങ് സൗകര്യവും, അടുത്ത വര്‍ഷം ഫോണ്‍ വിളി, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാകുമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴി ഉപഗ്രഹ ഇന്റര്‍നെറ്റ് നല്‍കുന്ന സേവനമാണ് സ്റ്റാര്‍ലിങ്ക്. ഇതേ ഉപഗ്രഹങ്ങളില്‍ eNodeB മോഡം കൂടി ഘടിപ്പിച്ചാണ് ഫോണിലും കണക്ടിവിറ്റി നല്‍കുന്നത്. നിലവിലെ ടെലികോം കമ്പനികളുമായി ചേര്‍ന്നാകും സ്റ്റാര്‍ലിങ്ക് മൊബൈല്‍ കവറേജ് നല്‍കുന്നത്.

startlink Latest News technology