ഐക്യൂ നിയോ 9 പ്രോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു

സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ക്കായി ഇതാ പുതിയ വാര്‍ത്ത! സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഐക്യു നിയോ 9 പ്രോയുടെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു.

author-image
anu
New Update
ഐക്യൂ നിയോ 9 പ്രോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു

 

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ക്കായി ഇതാ പുതിയ വാര്‍ത്ത! സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ കാത്തിരുന്ന ഐക്യു നിയോ 9 പ്രോയുടെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു. ആമസോണ്‍, ഐക്യൂവിന്റെ (iQOO) ഔദ്യോഗിക ഇന്ത്യന്‍ വെബ്സൈറ്റ് എന്നിവിടങ്ങളില്‍നിന്നും സ്മാര്‍ട്ട്‌ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 22നായിരിക്കും സ്മാര്‍ട്ട് ഫോണിന്റെ ലോഞ്ചിങ്ങ് നടക്കുക.

ഐക്യൂ നിയോ 9 പ്രോയുടെ 8GB dmw + 256GB ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റ് 37,999 രൂപയ്ക്ക് ആയിരിക്കും ലോഞ്ച് ചെയ്യുകയെന്ന് കമ്പനി അറിയിച്ചു. 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ഈ സ്മാര്‍ട്ട്‌ഫോണിന് ലഭ്യമാകും.

അതേസമയം നിയോ 9 പ്രോയുടെ രണ്ടാമത്തെ കോണ്‍ഫിഗറേഷനായ 12GB + 256GB വേരിയന്റിന്റെ വില പുറത്തുവന്നിട്ടില്ല. 40000 രൂപയില്‍ താഴെയായിരിക്കും ഇതിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഐക്യൂ നിയോ 9 പ്രോ പ്രീ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ വെറും 1000 രൂപ അടച്ചാല്‍ മതിയാകും. ഇത് റീഫണ്ടബിളാണ്.

technology Latest News iQOO Neo 9 Pro