/kalakaumudi/media/post_banners/894ebdb828e8ac77bdbb8ad55ea3a1242fd7a662991ef0e6a864f31d0d646b7e.jpg)
സൂറത്തിലെ നാല് വിദ്യാർഥികൾ ചേർന്ന് നിർമിച്ച പുതിയ റോബോട്ട് ശ്രദ്ധ നേടുകയാണ്.മനുഷ്യനെപ്പോലെ നടക്കാനും റിക്ഷ വലിക്കാനും കഴിയുന്ന റോബോട്ടിനെയാണ് വിദ്യാർഥികൾ രൂപകല്പന ചെയ്തിരിക്കുന്നത്.ഭാവിയിൽ വിവിധ മേഖലകളിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും വിധമാണ് റോബോട്ടിനെ വിദ്യാർഥികൾ നിർമിച്ചിരിക്കുന്നത്.
വെറും 25 ദിവസങ്ങളെടുത്ത് നിർമിച്ച റോബോട്ടിന് ഇതുവരെ ചിലവായത് 30,000 രൂപ മാത്രമാണ്.അവിശ്വസനീയമായ ഈ നേട്ടം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റും തരംഗമായിക്കൊണ്ടിരിക്കുകയാണ്. റോബോട്ടിന്റെ മുകൾഭാഗം ഇപ്പോൾ ഒരു ഡിസൈൻ ഘടകം മാത്രമാണ്.
എന്നാൽ വിദ്യാർത്ഥികൾ കൂടുതൽ സവിശേഷതകൾ ഉടൻ തന്നെ ചേർക്കാൻ പദ്ധതിയിടുന്നുണ്ട്.അതിലൂടെ റോബോട്ടിനെ കൂടുതൽ വ്യാപകമായി ഉപയോഗിക്കാനാകും.മനുഷ്യന്റെ കാലുകളെക്കുറിച്ചും അവ നടക്കുന്ന രീതിയെക്കുറിച്ചും ആഴത്തിൽ പഠിച്ച ശേഷമാണ് റോബോട്ട് രൂപകൽപന ചെയ്തതെന്ന് പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളിലൊരാളായ മൗര്യ ശിവം പറഞ്ഞു.റോബോട്ടിനെ റോഡിലൂടെ നടത്തിയുള്ള പരീക്ഷണങ്ങൾ വിജയകരമായ പൂർത്തിയാക്കിയതായും മൗര്യ പറഞ്ഞു.