/kalakaumudi/media/post_banners/e69f2574ab92cd7dae724edb0daa2da9b697b5dce87de029aadc409a343af474.jpg)
ന്യൂഡല്‍ഹി: ഗൂഗിള്‍ നിരവധി ജീവനക്കാരെ പുറത്താക്കിയേക്കുമെന്ന് സൂചന നല്‍കി സുന്ദര്‍ പിച്ചൈ. ഈ വര്‍ഷം പല വലിയ പദ്ധതികളും നിക്ഷേപങ്ങളുമാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ജനുവരി പത്തിന് ശേഷം കമ്പനിയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി സുന്ദര്‍ പിച്ചൈ അറിയിച്ചു. ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ നിക്ഷേപങ്ങള്‍ക്കായി കമ്പനിയുടെ വിഭവങ്ങള്‍ സ്വതന്ത്രമാക്കേണ്ടി വരുന്നുവെന്നും അതിനായി കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ആ തീരുമാനങ്ങള്‍ വിവിധ മേഖലയിലെ പിരിച്ചുവിടലിലേക്കും മാറ്റങ്ങളിലേക്കും നയിക്കും. എന്നാല്‍ കമ്പനിയുടെ ഇത്തരം മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 12,000 ജോലി വെട്ടിക്കുറച്ചതുപോലെ വിപുലമാകില്ലെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.
ഏതെല്ലാം വിഭാഗങ്ങളെയാണ് പിരിച്ചുവിടല്‍ കാര്യമായി ബാധിച്ചതെന്ന് കത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ കമ്പനി ആസൂത്രണം ചെയ്യുന്ന നിക്ഷേപങ്ങള്‍ക്കായി നിലവിലുള്ള വിഭവങ്ങള്‍ പ്രയോജനപെടുത്താനും അതിനുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് കമ്പനിയുടെ പദ്ധതിയെന്ന് കത്തില്‍ വ്യക്തമാണ്. അതിനാല്‍ ഈ വര്‍ഷത്തിലുടനീളം കൂടുതല്‍ പേര്‍ ഗൂഗിളില്‍ നിന്ന് പുറത്ത് പോയേക്കും.