/kalakaumudi/media/post_banners/3b5e35895a3a4174a7fc04258640805ef46d031cc803b31de7a6fe70da586649.jpg)
ന്യുയോര്‍ക്ക്: ലോകമെമ്പാടുമുള്ള വീഡിയോ ഗെയിം പ്രേമികളെ ആവേശത്തിലാഴ്ത്തിയ ജനപ്രിയ ഗെയിമായ സൂപ്പര്‍മാരിയോ ഇനി ആന്‍ഡ്രോയിഡിലും. പുതിയ മാരിയോ ഗെയിം ഒരു കൈകൊണ്ട് കളിക്കാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. മുന്‍പോട്ടുള്ള ദിശയിലേക്ക് കൈകൊണ്ട് ചാടിക്കുന്നതിനനുസരിച്ച് മാരിയോ ചാലുകളിലൂടെ മുന്നോട്ട് ചലിക്കുന്ന തരത്തിലാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡില്‍ സൂപ്പര്‍മാരിയോക്കു വേണ്ടി കാത്തിരുന്ന നിരവധി മാരിയോ ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. ഇതിന്റെ ആദ്യശ്രമം എന്ന നിലയില്‍ ആപ്പിള്‍ ഐഒഎസില്‍ പരീക്ഷിച്ചതിന് ശേഷമേ ആന്‍ഡ്രോയിഡില്‍ എത്തുകയുള്ളൂ. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാനാവുമ്‌ബോള്‍ അറിയിക്കാനും ഗൂഗിള്‍ പ്ലേയില്‍ രജിസ്‌ട്രേഷനു മുന്‍പ് തന്നെ അവസരമൊരുക്കിയിട്ടുണ്ട്. നിന്‍ടെന്‍ഡോ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഡിസംബര്‍ 30നാണ് മാരിയോയുടെ ആന്‍ഡ്രോയിഡ് പ്രവേശനം അറിയിച്ചത്. 1981ല്‍ പ്രമുഖ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ നിന്‍ടെന്റോയിലെ ഡിസൈനര്‍ ഷിഗേരു മിയാമോട്ടോ ആണ് മാരിയോയെ രൂപകല്‍പന ചെയ്തത്.റേസിങ്ങ്, പസ്സില്‍, ഫൈറ്റിങ്ങ് തുടങ്ങി പല തരത്തിലുള്ള 200ലധികം വീഡിയോ ഗെയിമുകള്‍ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ് മാരിയോ കൂണ്‍ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയന്‍ പ്ലംബര്‍ ആണ് മാരിയോ.പ്രിന്‍സസ് പീച്ചിനെ ശത്രുക്കളുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.ആമ പോലുള്ള ബ്രൗസര്‍ ആണ് സ്ഥിരം എതിരാളിയെങ്കിലും ഡോങ്കി കോങ്ങ്, വാരിയോ തുടങ്ങിയവരും ശത്രുക്കളായുണ്ട്. പോക്കിമോന്‍ തരംഗമായ പോലെ മാരിയോയും തരംഗമാകാന്‍ സാദ്ധ്യതകളേറെയാണ്